728-pixel-x-90-2-learn
728-pixel-x-90
<< >>

ആത്മഹത്യ, കൊലപാതക സാദ്ധ്യതകള്‍ അന്വേഷിക്കും

ദില്ലി:

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്‍െറ ഭാര്യ സുനന്ദ പുഷ്കറിന്‍െറ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. നരഹത്യ, ആത്മഹത്യ, അപകട മരണം എന്നീ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ വരുന്നത്.ആത്മഹത്യ ആണെങ്കിലും അല്ലെങ്കിലും ശശി തരൂര്‍ അന്വേഷണത്തിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നുറപ്പാണ്.തരൂരിനെ അന്വേഷണ പരിധിയില്‍ നിന്നും ഒഴിവാക്കുക എന്നത് ഈ ഘട്ടത്തില്‍ പൊലീസിന് ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യം അല്ല.ആത്മഹത്യ ആണെങ്കില്‍ തരൂര്‍ പ്രേരണാ കുറ്റത്തിനു പ്രതിയാകും എന്ന് ഉറപ്പാണ്‌.അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹം ഉടന്‍ മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വരും.ഇപ്പോള്‍ തന്നെ ശശി തരൂര്‍ മന്ത്രി സ്ഥാനം രാജി വെച്ച് അന്വേഷണം നേരിടണം എന്ന് പ്രതിപക്ഷ ഭരണ കക്ഷി വ്യത്യാസം ഇല്ലാതെ ആവശ്യപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതല്‍ ആണ്.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്.ഡി.എം) അലോക് ശര്‍മയാണ് അന്വേഷണം പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ട് എസ്.ഡി.എം പൊലീസിന് കൈമാറി.

തെളിവുണ്ടെങ്കില്‍ ശശി തരൂരിന്‍െറ പങ്കും അന്വേഷിക്കാമെന്നും എസ്.ഡി.എമ്മിന്‍െറ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തരൂരിനെതിരെ കേസെടുക്കണമെന്ന് എസ്.ഡി.എം ഉത്തരവിലില്ല.

 

Leave a Reply