728-pixel-x-90-2-learn
728-pixel-x-90
<< >>

സുനന്ദയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി പോലീസിന്ന്‍റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ പരിഗണിച്ചാണ് ഈ തീരുമാനം. ആത്മഹത്യ, കൊലപാതകം, അബദ്ധത്തില്‍ സംഭവിച്ച മരണം എന്നീ മൂന്ന് വശങ്ങളും അന്വേഷിക്കണമെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നേരത്തെ ഉത്തരവിട്ടിരുന്നു.

അതേസമയം, സുനന്ദയുടെ കയ്യില്‍ കടിച്ചുമുറിവേല്‍പിച്ച പാടുണ്ടയിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇത് കൂടാതെ ഒരു ഡസനോളം മുറിവുകള്‍ വേറെയും ശരീരത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍, സുനന്ദയുടെ ബന്ധുക്കള്‍ ആരും മരണത്തില്‍ എന്തെങ്കിലും സംശയമുള്ളതായി എസ്ഡിഎമ്മിന് മൊഴിനല്‍കിയിട്ടില്ല. തന്‍റെ അമ്മ ആത്മഹത്യ ചെയ്യില്ലെന്നും ശശി തരൂര്‍ അമ്മയെ ശാരീരികമായി ഉപദ്രവിക്കുമെന്ന് കരുതുന്നില്ലെന്നും സുനന്ദയുടെ രണ്ടാം വിവാഹബന്ധത്തിലെ മകന്‍ പറഞ്ഞിരുന്നു.

Leave a Reply