728-pixel-x-90-2-learn
728-pixel-x-90
<< >>

സുനന്ദയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി:ശശി തരൂര്‍ എം പിയുടെ പ്ത്‌നി സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമാണെന്നും കേസ് സി ബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്.സുനന്ദയുടെ മരണം സംബന്ധിച്ച് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബന്ധുവായ അശോക് കുമാറാണ് മുന്നോട്ട് വന്നിരിക്കുന്നത്.

സുന്ദയുടെ ആന്തരികാവയവ പരിശോധനയില്‍ കുടല്‍ഭാഗത്ത് വിഷാംശം കണ്ടെത്തിയതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.എയിംസ് ആശുപത്രി അധികൃതര്‍ ഡ്ല്‍ഹി പൊലീസിന് കൈമാറിയ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കണക്കിലെടുത്ത് കേസ് പുനരന്വേഷിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്.ഈ വര്‍ഷം ജവനവരിയിലാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

INDIANEWS24.COM NEWDELHI

Leave a Reply