728-pixel-x-90-2-learn
728-pixel-x-90
<< >>

സുനന്ദയുടെ മരണം അസ്വഭാവികം : ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിദഗ്ധര്‍

ന്യൂഡല്‍ഹി : ഏവരും സംശയിച്ചിരുന്നത് പോലെ സുനന്ദപുഷ്‌കറിന്റേത് അസ്വഭാവികമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സുനന്ദയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിദഗ്ധരുടെ സംഘത്തലവന്‍ ഡോ. സുധീര്‍ കുമാര്‍ മിശ്ര അറിയിച്ചു. മുറിവുകളുടെയും ക്ഷതങ്ങളുടെയും എണ്ണമല്ല, ഗൗരവമാണ് പരിഗണിക്കേണ്ടതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ല എന്നു ഡോക്ടര്‍ പറഞ്ഞു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാറിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ചശേഷം മിക്കവാറും രണ്ടു ദിവസത്തിനുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആത്മഹത്യയാണോയെന്ന ചോദ്യത്തിന് മറുപടിപറയാന്‍ ഡോക്ടര്‍ വിസമ്മതിച്ചു. ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ്മോര്‌ട്ടത്തെത്തുടര്‍ന്ന് സുനന്ദ പുഷ്‌കറി ന്റെ മൃതദേഹം വൈകീട്ട് അഞ്ചരയ്ക്ക് ന്യൂഡല്‍ഹി ലോധി റോഡിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. സുനന്ദ പുഷ്‌കറുടെ മകന്‍ ശിവ് മേനോന്‍ ചിതയ്ക്ക് തീ കൊളുത്തി.മാധ്യമപ്രവര്‍ത്തകര്‍ക്ക് വീട്ടിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.വൈകീട്ട് മൂന്നരയോടെ ശശി തരൂരിന്റെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ കേന്ദ്രമന്ത്രിമാരടക്കം നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.  ചിതാഭസ്മം കേരളത്തിലും കശ്മീരിലും നിമജ്ജനം ചെയ്യുമെന്നറിയുന്നു.

ശശി തരൂരിനെ വീണ്ടും പോലീസ് ചോദ്യം ചെയ്തെക്കുമെന്നറിയുന്നു. സുനന്ദയുടെ ദുരൂഹ മരണത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍  പോസ്റ്റ്മോര്ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്ന് കരുതുന്നു.

INDIANEWS24 NEW DELHI

Leave a Reply