jio 800x100
jio 800x100
728-pixel-x-90
<< >>

സുനന്ദയുടെ മരണം: അന്വേഷണത്തില്‍ വഴിത്തിരിവ്

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ ദുരൂഹമരണവുമായി ബന്ധപെട്ട അന്വേഷണം പുതിയ വഴിത്തിരിവില്‍. സുനന്ദ മരിച്ച ദിവസം പാകിസ്ഥാന്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കോ തിരിച്ചോ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ കൈമാറാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പിന് അന്വേഷണസംഘം നിര്‍ദേശം നല്‍കി. സുനന്ദ പുഷ്കറിന്‍റെ ആന്തരികാവയവങ്ങള്‍ സ്കോട്ട്ലന്‍ഡിലോ യുഎസിലോ പരിശോധനയ്ക്ക് അയയ്ക്കുന്ന കാര്യവും അന്വേഷണസംഘം പരിഗണിച്ചുവരികയാണ്.

സുനന്ദയുടെ മരണം കൊലപാതകമാണെന്നും ഐപിഎല്‍ കോഴവിവാദവുമായി ഇതിന് ബന്ധമുണ്ടെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നേരത്തെ ആരോപിച്ചിരുന്നു. ഇതിനുള്ള സാധ്യത അന്വേഷണസംഘവും തള്ളിക്കളയുന്നില്ല എന്ന് സൂചിപ്പിക്കുന്നതാണ് പുതിയ വഴിത്തിരിവ്.

സുനന്ദയുടെ ആന്തരികാവയവങ്ങള്‍ വിദേശത്ത് പരിശോധനയ്ക്ക് അയയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. വിഷബാധയാണ് മരണകാരണമെന്ന് ഡല്‍ഹി എഐഐഎംഎസിലെ വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ എന്ത് വിഷമാണെന്ന് കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സ്കോട്ട്ലന്‍ഡിലോ യുഎസിലോ പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുന്നത്.

അതേസമയം, സുനന്ദ മരിച്ച ദിവസം തരൂരും സെക്രട്ടറിയും തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. ‘സുനന്ദയെ ഒഴിവാക്കി ‘ എന്ന സന്ദേശമാണ് തരൂരിന് സെക്രട്ടറി കൈമാറിയത് എന്ന് സ്വാമി ആരോപിക്കുന്നു.

Leave a Reply