728-pixel-x-90-2-learn
728-pixel-x-90
<< >>

സുനന്ദയുടെ മരണം:മെഹര്‍ ശരിക്കും ‘ഞെട്ടി’

സുനന്ദ തരൂരിന്റെ മരണ വാര്‍ത്ത കേട്ട് കഥയിലെ വിവാദ നായിക മെഹര്‍ തരാര്‍ എന്ന പാകിസ്ഥാനി മാദ്ധ്യമ പ്രവര്‍ത്തക ശരിക്കും ഞെട്ടി.’ഇതെന്ത് നരകം ആണ്.എന്റെ ദൈവമേ ‘സുനന്ദ’.ജീവിതത്തില്‍ ഒരിക്കലും സുനന്ദയെ കണ്ടിട്ടില്ലാത്ത മെഹര്‍ തരാര്‍ ട്വിറ്ററില്‍ എല്ലാ നിയന്ത്രണവും വിട്ട് ദൈവത്തെ വിളിച്ചു .ആ നിലവിളി എന്തിനായിരുന്നു???

Mehr Tarar ‏@MehrTarar14h

What the hell. Sunanda. Oh my God.

ഇതാണ് മരണ വാര്‍ത്ത‍ കേട്ട ഉടനെ ശശി തരൂരുമായി അവിഹിത ബന്ധം ഉണ്ട് എന്ന് ആരോപണ വെധേയായ മെഹര്‍ തരാര്‍ ട്വിറ്റ് ചെയിതത്.ആദ്യത്തെ ട്വിറ്റ് ഒരു നിലവിളി പോലെ ആയിരുന്നു എങ്കില്‍ ഏതാനും നിമഷങ്ങള്‍ക്കകം തന്നെ മെഹര്‍ ചെയിത ട്വിറ്റ് അല്‍പം കൂടി ഔദ്യോഗിക്ത്വം നിറഞ്ഞ ഒന്നായിരുന്നു.

Mehr Tarar ‏@MehrTarar14h

I just woke up and read this. I’m absolutely shocked. This is too awful for words. So tragic I don’t know what to say. Rest in peace,Sunanda

സുനന്ദ പുഷ്കറിനെ ട്വിറ്ററിന്റെ രക്ത സാക്ഷി എന്ന് വിശേഷിപ്പിക്കുന്നവര്‍ കുറവല്ല.ഭര്‍ത്താവിന്റെ സ്വകാര്യ ജീവിതത്തില്‍ അവിഹിതത്തിന്റെ കറ പുരളുകയും ഭര്‍ത്താവിന്റെ സ്വകാര്യതയിലേക്ക് സുനന്ദയിലെ ഭാര്യ കടന്നു കയറുകയും ചെയിതു .അതിനു ട്വിറ്റര്‍ പോലെ ഒരു സോഷ്യല്‍ മിഡിയ നെറ്റ് വര്‍ക്ക് ഉപയോഗിച്ചു ലോകത്തെ ഞെട്ടിച്ചു.പിന്നെ,ദുരൂഹതകള്‍ ബാക്കി വെച്ച് മരണത്തിനു കീഴടങ്ങി.

 

Leave a Reply