728-pixel-x-90-2-learn
728-pixel-x-90
<< >>

സുനന്ദ പുഷ്കറുടെ മരണം:സത്യം പുറത്ത് വരാതിരിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ ഇടപെട്ടു

ദില്ലി:ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണം സ്വാഭാവികമായി സംഭവിച്ചതാണെന്നു റിപ്പോര്‍ട്ട് നല്‍കണം എന്ന് യു.പി എ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന് ആരോപണം.ഈ കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക്‌ വിഭാഗം മേധാവി ഡോക്‌ടര്‍ സുധീര്‍ ഗുപ്‌ത സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലില്‍ സത്യവാങ്ങ്മൂലം നല്‍കി.

ജനുവരി 17ന്‌ ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ മുറിയിലാണ്‌ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പെട്ടെന്നുള്ള അസ്വാഭാവിക മരണം എന്നായിരുന്നു സുനന്ദയുടെ മരണത്തെ കുറിച്ച്‌ ഡോക്‌ടര്‍മാരുടെ നിഗമനം.

സുനന്ദയുടെ ഭര്‍ത്താവായ ശശി തരൂരും മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദുമാണ് ചട്ടവിരുദ്ധമായി ഇടപെട്ടവര്‍ എന്നാണ് നിഗമനം. കേന്ദ്രമന്ത്രിമാരുടെയും സമ്മര്‍ദ്ദം കാരണം തന്റെ റിപ്പോര്‍ട്ടില്‍ സത്യം വെളിപ്പെടുത്താനായില്ലെന്നും സുധീര്‍ ഗുപ്ത വ്യക്തമാക്കി.

 

 

 

 

Leave a Reply