തിരുവനന്തപുരം:വി എം സുധീരന് കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു.ആരോഗ്യപരമായ കാരണത്താല്‍ വിശ്രമം വേണമെന്നതിനാലാണ് ഉത്തരവാദിത്തപ്പെട്ട പദവിയില്‍ നിന്നൊഴിയുന്നതെന്ന് വിശദീകരിക്കുന്നത്.തീരുമാനത്തില്‍ ഉള്‍പാര്‍ട്ടി രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.രാജിക്കത്ത് ഇന്നുതന്നെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയക്കും.അടുത്തിടെ കോഴിക്കോട്ടെ ഒരു പരിപാടിക്കിടെ വേദിയില്‍ തെന്നിവീണ സുധീരന്റെ വാരിയെല്ലിനു പരിക്കേറ്റിരുന്നു.തുടര്‍ന്ന് കുറച്ചു ദിവസമായി വിശ്രമത്തിലായിരുന്നു.ദീര്‍ഘകാല ചികിത്സ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ മുഴുവന്‍ സമയവും പാര്‍ട്ടിയെ നയിക്കാനാകില്ലെന്നും അറിയിച്ചു.നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെതിരെ ജനപക്ഷത്തു നിന്ന് പോരാടേണ്ട സമയമാണിതെന്നും സുധീരന് പറഞ്ഞു.
INDIANEWS24.COM T V P M