728-pixel-x-90-2-learn
728-pixel-x-90
<< >>

സുധീരന്‍ എന്‍എസ്എസ് ആസ്ഥാനത്ത്; തിരിഞ്ഞുനോക്കാതെ സുകുമാരന്‍ നായര്‍

പെരുന്ന: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. എന്നാല്‍, സുധീരനെ കാണാന്‍ എന്‍എസ്എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ തയ്യാറായില്ല. മന്നം സമാധി ദിനമായ ചൊവ്വാഴ്ച രാവിലെയാണ് സുധീരന്‍ എത്തിയത്. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും ഒപ്പമുണ്ടായിരുന്നു.

ജാതിമതശക്തികള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചുപോന്നിരുന്ന സുധീരന്‍ തികച്ചും അപ്രതീക്ഷിതമായാണ് എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത്. എന്നാല്‍. സുധീരന്‍ മന്നം സമാധിയില്‍ എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സുകുമാരന്‍ നായര്‍ ഇറങ്ങിപ്പോയി. സുധീരനുമായി ചര്‍ച്ച നടത്താന്‍ സുകുമാരന്‍ നായര്‍ തയ്യാറായതുമില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ നീക്കം പാളിയത് സുധീരന് തിരിച്ചടിയായി.

എന്നാല്‍, സുധീരന്‍ എന്‍എസ്എസിനെയാണ് അപമാനിച്ചതെന്ന് സുകുമാരന്‍ നായര്‍ പിന്നീട് ആരോപിച്ചു. അത്യാവശ്യത്തിനായി ഓഫീസിലേക്ക് പോയ തന്നെ കാത്ത് 10 മിനിറ്റ് നില്‍ക്കാന്‍ പോലും സുധീരന്‍ തയ്യാറായില്ല. മുമ്പൊക്കെ എന്‍എസ്എസിന്‍റെ പടിക്കല്‍ കാത്തുകെട്ടി കിടന്നിട്ടുണ്ട്. ഇപ്പോള്‍ പദവി കയ്യില്‍ വന്നതിന്‍റെ ധാര്‍ഷ്ട്യമാണ് സുധീരനെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Leave a Reply