തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ സുധേഷ് കുമാറിനെ ബറ്റാലിയന് മേധാവി സ്ഥാനത്ത് നിന്നും മാറ്റി
എഡിജിപിയുടെ മകള്‍ സ്നിഗ്ദ്ധാ കുമാര്‍ നടുറോഡില്‍ വെച്ച് ആക്രമിച്ച് കഴുത്തിലെ കശേരുകള്‍ക്ക് പരിക്കേറ്റ ഗവാസ്കര്‍ മകള്‍ക്കെതിരെ പോലീസില്‍ കൊടുത്ത പരാതിയില്‍ ഉറച്ചു നിന്നതോടെ എഡിജിപി വെട്ടിലായി. ഗവാസ്കറിനെതിരെ സ്നിഗ്ദ്ധാ കുമാറും പരാതി നല്കി ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മുഖ്യമന്ത്രി ഈ വിഷയത്തില്‍ അതിശക്തമായി പ്രതികരിച്ചതോടെ ആ പരാതിയില്‍ കഴമ്പില്ലാതായി.ഈ സംഭവം സര്‍ക്കാര്‍ ആതീവ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.മേലുദ്യോഗസ്ഥര്‍ ആരും നിയമത്തിന് അതീതരല്ല. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കും.
സുധേഷ് കുമാറിനെ പോലീസ് സേനയ്ക്ക് പുറത്ത് നിയമിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് സൂചന. പൊതുമേഖല സ്ഥാപനത്തിന്റെയോ സര്‍ക്കാര്‍ വകുപ്പിലെ ഡെപ്യൂട്ടേഷനിലോ നിയമിക്കുമെന്നാണ് ഉന്നതതല വിവരം. ഉത്തരേന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അവിടെത്തെ സബ് ഓര്‍ഡിനേറ്റേഴ്സായ പൊലീസുകാരോട് പെരുമാറുന്ന രീതിയില്‍ കേരളത്തില്‍ പെരുമാറിയാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് സംഘടനാ തലത്തിലെ നേതാവ് അഭിപ്രായപ്പെട്ടു. എഡിജിപിയുടെ കുടുംബവും ക്യാംപ് ഫോളോവേഴ്സിനോട് അങ്ങേയറ്റം മോശമായാണ് പെരുമാറിയതെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലീസുകാര്‍ അടിമവേല ചെയ്യുന്ന അവസ്ഥ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടിരിക്കുകയാണ്. ഈ സംഭവം പുറത്ത് വന്നതോടെ എഡിജിപിയുടെ ചൂഷണം ചോദ്യം ചെയ്യാന്‍ കൂടുതല്‍ പേര് മുന്നോട്ട് വന്നതും എഡിജിപിക്ക് തിരിച്ചടിയായിട്ടുണ്ട്
jITHESHDAMODAR INDIANEWS24