728-pixel-x-90-2-learn
728-pixel-x-90
<< >>

സുദര്‍ശനം ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ തിരുവാതിര ആഘോഷിച്ചു

ബെല്‍ഫാസ്റ്റ്:സുദര്‍ശനം ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ തിരുവാതിര സമുചിതമായി ആഘോഷിച്ചു.സുദര്‍ശത്തിലെ വനിതകള്‍ ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിര നൃത്തത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.കുട്ടികള്‍ക്ക്  വേണ്ടി നടത്തിയ തിരുവാതിര ദിനത്തെ കുറിച്ചുള്ള പ്രത്യേക അവബോധ പരിപാടിക്ക് ശ്രീകാന്ത് ഗണപതി നേതൃത്വം നല്‍കി.

ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രം പരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്. “ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ“ എന്ന് തിരുവാതിരപ്പാട്ട് ഏറെ പ്രശസ്തമാണ്. ഡിസംബർ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാ‍ണ് തിരുവാതിര വരുന്നത്.

മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും വിഹാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ആയുരോരാഗ്യ സൌഭാഗ്യങ്ങള്‍ക്കായിട്ടുമാണ് തിരുവാതിര എടുക്കുന്നത്. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് ,നോൽക്കൽ, തിരുവാതിരക്കളി, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.

ഇന്ദ്രദേവാദികള്‍ പാലാഴിമഥനം നടത്തിയപ്പോള്‍ നാഗരാജാവ് വാസുകിയുടെ വായില്‍നിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയില്‍ വീണ് ഭൂമി നശിക്കാതിരിക്കാന്‍ ദേവന്മാര്‍ ശിവനോട് സഹായം അഭ്യര്‍ത്ഥിക്കുകയും ശിവന്‍ ആ വിഷം വിഴുങ്ങുകയും, ശിവനു അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാന്‍ പാര്‍വ്വതീദേവി ശിവന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാര്‍ഥിച്ചു എന്നും ഐതീഹ്യമുണ്ട്.

Leave a Reply