jio 800x100
jio 800x100
728-pixel-x-90
<< >>

സുദര്‍ശനം ഹിന്ദു സമാജം എന്‍.ഐ മലയാളികള്‍ക്ക് ക്രിസ്ത്മസ് ആശംസകള്‍ നേര്‍ന്നു 

ബെല്‍ഫാസ്റ്റ്:സുദര്‍ശനം ഹിന്ദു സമാജത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം എല്ലാ വിഭാഗം എന്‍.ഐ മലയാളികള്‍ക്കും ക്രിസ്ത്മസ് ആശംസകള്‍ നേര്‍ന്നു.ക്രിസ്തു ദേവന്റെ വചനങ്ങള്‍ക്കും ദൈവിക ചിന്തകള്‍ക്കും, ഇന്നത്തെ യന്ത്രവല്‍കൃത ലോകത്ത് അനിര്‍വചനീയമായ പ്രസക്തി ഉണ്ട്.യേശുക്രിസ്തു പ്രവചനങ്ങളുടെ പരിപൂർണ്ണമായ നിവൃത്തീകരണം ആകുന്നു. യേശുവാണ് വാഗ്ദത്ത രക്ഷകൻ! തന്നിൽ ആശ്രയിക്കുന്നവരെ അവരുടെ പാപങ്ങളിൽ നിന്നും രക്ഷിക്കുന്നതിനായാണ് യേശുക്രിസ്തു വന്നത്. അഹംബോധ രഹിതമായ നല്ല ജീവിതം യാഥാര്‍ത്ഥ്യമാകാന്‍   ‘സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ യേശുവിന്റെ ഓര്‍മ്മകള്‍ പ്രവാസ ലോകത്ത് ജീവിക്കുന്നവരുടെ കുടുംബങ്ങളിലെ വരും തലമുറയിലെ കുട്ടികളിലേയ്ക്ക് പകര്‍ന്നു നല്‍കാനുള്ള മതാപിതാക്കളുടെ ശ്രമം വിജയിക്കട്ടെ എന്നും സുദര്‍ശനം സന്ദേശത്തിലൂടെ അറിയിച്ചു’

Leave a Reply