728-pixel-x-90-2-learn
728-pixel-x-90
<< >>

സുജാത ഇന്നുമുതല്‍ കാനഡയില്‍

ടൊറന്റോ: മലയാളത്തിലെ ഏക വനിതാ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ‘ഉദാഹരണം സുജാത’ ഇന്നുമുതല്‍ കാനഡയില്‍ പ്രദര്‍ശനത്തിന്. റിച്ച്മണ്ട്ഹില്‍, സ്കാര്‍ബറോ എന്നിവിടങ്ങളില്‍ ഈ വാരാന്ത്യം ആറു പ്രദര്‍ശനങ്ങള്‍ ആണുള്ളത്.
ജയിലിലായിരുന്ന മുന്‍ഭര്‍ത്താവ് ദിലീപിന്‍റെ സിനിമ ‘രാമലീലയോടൊപ്പമാണ് മഞ്ജുവിന്‍റെ ഉദാഹരണം സുജാതയും കേരളത്തില്‍ റിലീസ് ആയത്. രാമലീലയുടെ വമ്പന്‍ പരസ്യപ്രചരണങ്ങള്‍ക്കിടയിലും സുജാത സൂപ്പര്‍ഹിറ്റ് ആയി. സ്ത്രീകളും കുടുംബപ്രേക്ഷകരും ആയിരുന്നു സുജാതയെ ഇരുകയ്യും നീട്ടി വരവേറ്റത്.
അഭ്രപാളിയിലെ രണ്ടംവരവില്‍ മഞ്ജു അവതരിപ്പിക്കുന്ന ഏറ്റവും മികച്ച കഥാപാത്രമാണ് സുജാത. മക്കള്‍ക്ക്‌ വേണ്ടി ജീവിക്കുന്ന ഒരു കോളനിക്കാരി വീട്ടമ്മയായി മഞ്ജു കാണികളുടെ മനംകവരുന്നു. നായകന് ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി മാത്രം നായികയെ കാണുന്ന മലയാളസിനിമയില്‍, നായകനില്ലാതെ നായിക ഒറ്റയ്ക്ക് ചുമലിലേറ്റുന്ന സിനിമയെന്ന പ്രത്യേകതയും ഉദാഹരണം സുജതയ്ക്കുണ്ട്. നവാഗതനായ പ്രവീണ്‍ സി ജോസഫാണ് സംവിധായകന്‍.
റിച്ച്മണ്ട് ഹില്ലിലെ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ഒക്ടോബര്‍ 14, 15 തിയതികളില്‍ [ശനി, ഞായര്‍] വൈകിട്ട് 6.00നും രാത്രി 9.00നും ചിത്രം പ്രദര്‍ശിപ്പിക്കും. മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE] 24ന് ഇതേ ദിവസങ്ങളില്‍ വൈകിട്ട് 4.00ന് ഒന്നുവീതം പ്രദര്‍ശനങ്ങള്‍.

Leave a Reply