728-pixel-x-90-2-learn
728-pixel-x-90
<< >>

സുചിത്രാ സെന്‍ ആശുപത്രിയില്‍

മുംബൈ:പ്രശസ്ത ബംഗാളി നടി സുചിത്രാ സെന്നിനെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലാണെങ്കിലും അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 1963ൽ സപ്തപദി എന്ന ചിത്രത്തിലൂടെ മോസ്കോ ഫിലിം ഫെസ്റ്റിലിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയതിലൂടെ രാജ്യാന്തര തലത്തിൽ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ നടിയെന്ന ബഹുമതി സുചിത്രാ സെന്നിനെ തേടിയെത്തി. 1952 ൽ ബംഗാളി ചിത്രമായ ഷേഷ് കോത്തായിലൂടെ തു‌ടങ്ങിയ അഭിനയ ജീവിതം 1978ലെ പ്രൊനോയ് പാഷയിലൂടെ സുചിത്രാ സെൻ അവസാനിപ്പിച്ചു. ചിത്രത്തിന്റെ പരാജയം അവർക്ക് സമ്മാനിച്ചത് 26 വർഷത്തെ വെള്ളിത്തിയിലെ ജീവിതത്തിനു ശേഷമുള്ള നീണ്ട ഏകാന്തവാസമായിരുന്നു. പുറത്തിറങ്ങാൻ പോലും താത്പര്യമില്ലായിരുന്ന സുചിത്ര 2005ലെ ഫാൽക്കേ അവാർഡും നിരസിച്ചിരുന്നു.

രമാ ദാസ് ഗുപ്ത സുചിത്രാ സെന്നായത് സിനിമയ്ക്കു വേണ്ടിയായിരുന്നു. ബംഗ്ളാദേശിലെ പബ്നയിൽ സ്കൂൾ ഹെഡ്മാസ്റ്ററായ കരുണാമയ് ദാസ് ഗുപ്തയുടെയും വീട്ടമ്മയായ ഇന്ദിരാദേവിയുടെയും ആറു മക്കളിൽ അഞ്ചാമയായ രമയെ സിനിമാലോകത്തേക്ക് കൈപി‌ടിച്ചു നടത്തിയത് ഭർത്താവ് ദീപാനാഥ് സെന്നാണ്. 1947ലാണ് ബംഗാളിലെ പ്രമുഖ വ്യവസായി ദീപാനാഥ് രമയെ വിവാഹം കഴിക്കുന്നത്. 1952 ൽ അവർ സുചിത്രാ സെന്നാകുമ്പോൾ മകൾ മൂൺ മൂൺ സെൻ പിച്ച വച്ചു നടക്കുകയായിരുന്നു. ഇരുപത്തഞ്ചു വർഷം ബംഗാളി ചിത്രങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന സുചിത്രയു‌ടെ സ്വകാര്യജീവിതം അത്ര വിജയമായിരുന്നില്ലെന്നും അണിയറ കഥകളുണ്ട്. മകൾ മൂൺ മൂൺ സെൻ പിന്നീട് സിനിമയിലെത്തിയെങ്കിലും അമ്മയെപ്പോലെയാകാൻ കഴിഞ്ഞില്ല. സുചിത്രയുടെ പേക്കുട്ടികളായ റീമാ സെന്നും റൈമാ സെന്നും ബോളിവുഡ് താരങ്ങളാണ്.

ASH INDIANEWS24

daughter moon moon sen and grand daughters riya sen and raim sen

Leave a Reply