728-pixel-x-90-2-learn
728-pixel-x-90
<< >>

സുഗന്ധ ദ്രവ്യങ്ങള്‍ ഇന്ത്യയിലേയ്ക്ക് കയറ്റി അയക്കാന്‍ ബ്രിട്ടീഷ് കമ്പനിക്ക് കരാര്‍

ലണ്ടന്‍ :ബ്രിട്ടീഷ്കാര്‍ ഇന്ത്യ ഭരിക്കുന്ന കാലം.ആ കാലത്ത് കുരുമുളകും ഏലവും മറ്റ് സുഗന്ധദ്രവ്യങ്ങളും കയറ്റി അയച്ചു ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ തുറമുഖമായി കോഴിക്കോട് വളര്‍ന്നു വരുന്ന ഘട്ടത്തില്‍ ,കുരുമുളകും ഏലവും അടക്കമുള്ള സുഗന്ധ ദ്രവ്യങ്ങളുടെ തൈയ്യുകള്‍ കേരളത്തില്‍ നിന്നും കൊണ്ട് പോയി ബ്രിട്ടനില്‍ വളര്‍ത്തിയെടുക്കാന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി പദ്ധതി ഇട്ടു.ഈ വാര്‍ത്ത‍ കേട്ട സാമൂതിരിമാരിയുടെ കാര്യസ്ഥന്‍ അവരെ വിവരം അറിയിച്ചു. എന്നാല്‍ സമൂതിരിമാരില്‍ ഒരാള്‍ കര്യസ്ഥനോട് ഇങ്ങനെ മറുപടി പറഞ്ഞു. “വിത്തും, തയ്യും ഒക്കെ കൊണ്ട് പോകട്ടെ പക്ഷെ ,നമ്മുടെ ഞാറ്റുവേലയും ഇടവപ്പാതിയും ഒന്നും കൊണ്ട് പോകാന്‍ അവര്‍ക്ക് കഴിയില്ലല്ലോ.അതുകൊണ്ട് സുഗന്ധദ്രവ്യങ്ങളുടെ ആവശ്യക്കരായി ഇനിയും അവര്‍ നമ്മുടെ അടുക്കല്‍ തന്നെ വരും”

ഇന്നും കേരളത്തിലെ പഴമക്കാര്‍ പറയുന്ന ഒരു കഥയാണ്‌ ഇത്.പഴമക്കാരുടെ ഈ വാദഗതികള്‍ ഇനി പഴങ്കഥയായി തന്നെ അവശേഷിക്കും.ബ്രിട്ടനില്‍ നിന്നും ഗുണനിലവാരമുള്ള  കുരുമുളക് ,ഏലം , മല്ലി തുടങ്ങിയവയോക്കെ ഇന്ത്യയിലേക്ക്‌ കയറ്റി അയക്കാന്‍ ബര്‍മ്മിങ്ങ്ഹാം ആസ്ഥാനമായി പ്രവത്തിക്കുന്ന ഒരു കമ്പനിയ്ക്ക് കരാര്‍ ലഭിച്ചു കഴിഞ്ഞു.ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍റെ ഇന്ത്യന്‍ പര്യടനത്തിനിടയിലാണ് ആവിശ്വസനീയമെന്ന് തോന്നാവുന്ന ഈ കരാര്‍ ഈസ്റ്റ് ഏന്‍ഡ് ഫുഡ് എന്ന ബ്രിട്ടിഷ് കമ്പനിക്ക് ലഭിച്ചത്.

ബ്രിട്ടീഷ് ബ്രാന്റുകളുടെ ഗുണനിലവാരത്തോട്  ഇന്ത്യയിലെ മധ്യ വര്‍ഗ്ഗത്തിനും മേല്‍ത്തട്ടുകാര്‍ക്കും ഉള്ള അടിയുറച്ച വിശ്വാസമാണ് ഈ കച്ചവത്തിന്റെ ആത്യന്തികമായ രഹസ്യം.ബ്രിട്ടീഷ്കാര്‍ വിപണയില്‍ വിതരണം ചെയ്യുന്ന അവശ്യ വസ്തുക്കള്‍ ഗുണനിലവാരത്തില്‍ മേന്മ ഉള്ളതാണ് എന്ന് ഇന്ത്യയില്‍ വളരെ വേഗം സമ്പന്നരായി മാറിക്കൊണ്ടിരിക്കുന്ന മധ്യവര്‍ഗ്ഗത്തിനും മേല്‍ത്തട്ടുകാര്‍ക്കും ഉള്ള വിശ്വസിക്കുന്നു . ഇന്ത്യയിലെ നിലവിലുള്ള വിതരണക്കാര്‍ നടത്തുന്ന മായം ചേര്‍ത്തതും വൃത്തിഹീനവുമാണ് എന്ന് നമ്മുടെ നാട്ടുകാര്‍ വളരെ നല്ലത് പോലെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന ദയനീയമായ വസ്തുതയിലേയ്ക്കാണ് ഇത്  വിരല്‍ ചൂണ്ടുന്നത് .ഈ ഒരു കാരണം കൊണ്ട് മാത്രമാണ് ബ്രിട്ടിഷ് കച്ചവടക്കാര്‍ക്ക് നമ്മുടെ നാട്ടില്‍ ഇടം ലഭിച്ചിരിക്കുന്നത്

 ബാലവേല: നിയമവിരുദ്ധം ,വൃത്തിഹീനം

ഇന്ത്യന്‍ മധ്യവര്‍ഗ്ഗം സാമ്പതികമായി പുരോഗതി പ്രാപിച്ചപ്പോള്‍ ഗുണനിലവാരം ഉള്ള സാധനങ്ങള്‍ക്ക് പണം മുടക്കാന്‍ തയ്യാറാണ്.പക്ഷെ സത്യസന്ധവും നീതിയുക്തവുമായ രീതിയില്‍ കച്ചവടം നടത്താന്‍ ഇന്ത്യന്‍ വിപണി നിലവില്‍ നിയന്ത്രിക്കുന്ന വ്യാപാരികള്‍ തയ്യാറല്ല.മായം ചേര്‍ക്കാത്തതും വൃത്തിയുള്ളതുമായ സാധനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കരുത് എന്ന് ആവശ്യപ്പെട്ടുള്ള സമരം പ്രഖ്യാപിക്കാന്‍ കേരളത്തിലെ വ്യാപാരി വ്യവസായികളുടെ നേതാക്കന്‍മാരായ നസറുദ്ദീനും കൂട്ടര്‍ക്കും ഇനിയും സമയം ലഭിക്കും.കാരണം ,ഇപ്പോള്‍ ബ്രിട്ടിഷ് ഈസ്റ്റ് ഏന്‍ഡ് കമ്പനി സുഗന്ധ ദ്രവ്യങ്ങളുടെ വിതരണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ഡല്‍ഹി ,പഞ്ചാബ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ്.

 

Leave a Reply