തൃശൂര്‍: ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമറിയാത്ത മന്ദബുദ്ധിയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കനകസിംഹാസനത്തില്‍ ഇരിക്കുന്നത് ശുനകനോ അതോ ശുംഭനോ എന്ന് വിലയിരുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്‍എസ്എസ് ആസ്ഥാനത് വി എം സുധീരന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. സുധീരന് മര്യാദയ്ക്ക് അവിടെ ചെന്നതാണ്. മാന്യന്മാരെ അവഹേളിക്കുക സുകുമാരന്‍ നായരുടെ ശീലമായിരിക്കുകയാണ്. ഇല്ലാത്ത പ്രശ്നം ഉണ്ടാക്കുകയാണ് സുകുമാരന്‍ നായര്‍. ഇതെല്ലാം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.