728-pixel-x-90-2-learn
728-pixel-x-90
<< >>

സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും വീണ്ടും വഴി പിരിഞ്ഞു

ഭൂരിപക്ഷ സമുദായഐക്യത്തെ മുന്‍നിര്‍ത്തി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്ന നായര്‍- ഈഴവ സമുദായങ്ങളുടെ നേതാക്കള്‍ വഴിപിരിഞ്ഞു . ഇന്നലെ എന്‍.എസ്‌.എസ്‌.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരേ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി രംഗത്തു വന്നതോടെയാണു ഭിന്നത മറനീക്കിയത്‌. ഇതു രണ്ടാം തവണയാണു നായരീഴവ ഐക്യത്തില്‍ വിള്ളല്‍ ഉണ്ടാകുന്നത്‌.

സുകുമാരന്‍ നായരെ മനസിലാക്കാന്‍ വൈകിയെന്നും എന്‍.എസ്‌.എസിന്റെ താല്‌പര്യങ്ങള്‍ക്കായി എസ്‌.എന്‍.ഡി.പിയെ കരുവാക്കുകയായിരുന്നു എന്നുമാണ്‌ വെള്ളാപ്പള്ളി ആരോപിച്ചത്‌. ഭരണത്തിന്റെ താക്കോലും താക്കോല്‍ കൂട്ടം കയ്യില്‍ വെച്ചിട്ടാണ് സുകുമാരന്‍ നായര്‍ തക്കോല്‍ കിട്ടിയില്ല എന്ന് പറയുന്നത് എന്ന് അദ്ദേഹം പറഞ്ഞു.ezhava sangamam

അതെ സമയം ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഈഴവ മഹാ സംഗമത്തില്‍ വിശാല ഹിന്ദു ഐക്യത്തിനായി യത്നിക്കുമെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചു.പ്രവര്‍ത്തകരുടെ ആവശ്യം മാനിച്ച് രാഷ്ട്രീയ കക്ഷി രൂപീകരണത്തെക്കുറിച്ച് ഒരുപക്ഷേ ആലോചിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Leave a Reply