jio 800x100
jio 800x100
728-pixel-x-90
<< >>

കവര്‍ച്ചക്കിടെ സീരിയലില്‍ ലയിച്ചവര്‍ കുടുങ്ങി

ബീജിങ്‌:മോഷണത്തിനെത്തി ടി വി സീരിയല്‍ കണ്ട് ലയിച്ചിരുന്നുപോയവരെ പോലീസെത്തി പിടികൂടി.ചൈനയിലെ ഷാങ് ഡോംഗ് പ്രവിശ്യയിലാണ് സംഭവം.മോഷണത്തിനിടെ സീരിയല്‍ കണ്ട് സ്ഥലകാല ബോധം മറന്ന മോഷ്ടാക്കള്‍ ഇപ്പോള്‍ അഴിക്കകത്താണ്.

മോഷണത്തിനിടെ വിശ്രമിക്കാന്‍ തീരുമാനിച്ചത്‌ മോഷ്ടാക്കള്‍ക്ക് തിരിച്ചടിയാകുകയായിരുന്നു.വിശ്രമത്തിനിടെ അവര്‍ ടി വി ഓണ്‍ ചെയ്തു ലഘു ഭക്ഷണവുമായി അങ്ങിരുന്നു.ഈ സമയം അപരിചിതരായ രണ്ടുപേര്‍ വീടിനകത്തുള്ള കാഴ്ച്ചകള്‍ വീട്ടുടമ ഓഫീസിലിരുന്ന് സി സി ടി വി ക്യാമറയിലൂടെ കണ്ടു.ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു.തുടര്‍ന്ന് തൊട്ടരികില്‍ പോലീസെത്തിയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന ഞെട്ടലോടെ കള്ളന്‍മാര്‍ കീഴടങ്ങി.

INDIANEWS24 BEIJING

Leave a Reply