jio 800x100
jio 800x100
728-pixel-x-90
<< >>

സീമയുടെ ഡിസ്‌ക് ഏറില്‍ ഇന്ത്യയ്ക്ക് അഞ്ചാം പൊന്ന്‌

ഇഞ്ചിയോണ്‍:സീമ പൂനിയ ഇഞ്ചിയോണ്‍ ഏഷ്യന്‍ഗെയിംസിലെ ഇന്ത്യയുടെ അഞ്ചാംപൊന്ന്‌ ഡിസ്‌ക് എറിഞ്ഞു നേടി.വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ 61.03 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം ഒന്നാമതെത്തിയത്.

അടുത്തിടെ കഴിഞ്ഞ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പൂനിയ വെള്ളി നേടിയിരുന്നു. 61.61 മീറ്റര്‍ എറിഞ്ഞാണ് അന്നു വെള്ളി നേടിയത്.നാല് കൊല്ലം മുമ്പ് നടന്ന ഡെ്ല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരം വെങ്കലം നേടിയിട്ടുണ്ട്.

അതേസമയം ഇന്ത്യയുടെ മറ്റൊരു ഡിസ്‌കസ് ത്രോതാരം കൃഷ്ണ പുനിയ നാലാം സ്ഥാനത്തായിപോയി.

INDIANEWS24 SPORTS DESK

Leave a Reply