jio 800x100
jio 800x100
728-pixel-x-90
<< >>

സീതാറാം യെച്ചൂരി സി പി എം ജനറല്‍ സെക്രട്ടറിയായി തുടരും

ഹൈദരാബാദ്: .സി പി എമ്മിന്റെ ഇരുപത്തിരണ്ടാം പാ​​ര്‍​ട്ടി കോ​​ണ്‍​ഗ്ര​​സി​​ന്‍റെ സ​​മാ​പ​ന ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ ചേ​​ര്‍​ന്ന പു​​തി​​യ കേ​​ന്ദ്ര​ കമ്മി​​റ്റി യോ​​ഗ​​ത്തി​​ലാ​​ണ്സീതാറാം യെ​​ച്ചൂ​​രി​​യെ വീ​​ണ്ടും സെ​​ക്ര​​ട്ട​​റി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.ര​​ണ്ടു പു​​തു​​മു​​ഖ​​ങ്ങ​​ളു​​മാ​​യി 17 അം​​ഗ പോ​​ളി​​റ്റ് ബ്യൂ​​റോ​​യ്ക്കും 19 പു​​തു​​മു​​ഖ​​ങ്ങ​​ളു​​മാ​​യി 95 അം​​ഗ കേ​​ന്ദ്ര​ക്ക​​മ്മി​​റ്റി​​ക്കും അം​​ഗീ​​കാ​​രം ന​​ല്‍​കി​​യാ​​ണ് ഹൈ​​ദ​​രാ​​ബാ​​ദി​​ല്‍ ചേ​​ര്‍​ന്ന പാ​​ര്‍​ട്ടി കോ​​ണ്‍​ഗ്ര​​സ് ഇ​​ന്ന​​ലെ സ​​മാ​​പി​​ച്ച​​ത്. പു​​തി​​യ കേ​​ന്ദ്ര ക​​മ്മി​​റ്റി​​യി​​ല്‍ മ​​ണി​​ക് സ​​ര്‍​ക്കാ​​രാ​ണു പാ​​ര്‍​ട്ടി ജനറൽ സെ​​ക്ര​​ട്ട​​റിസ്ഥാ​​ന​​ത്തേ​​ക്കു യെ​​ച്ചൂ​​രി​​യു​​ടെ പേ​​രു നി​​ര്‍​ദേ​​ശി​​ച്ച​​ത്. തു​​ട​​ര്‍​ന്ന് അ​​ദ്ദേ​​ഹംത​​ന്നെ യെ​​ച്ചൂ​​രി​​യെ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത വി​​വ​​രം പാ​​ര്‍​ട്ടി കോ​​ണ്‍​ഗ്ര​​സി​​നെ അ​​റി​​യി​​ച്ചു.നാലു പേർ വിയോജിപ്പു രേഖപ്പെടുത്തി.

സി​​പി​​എ​​മ്മി​​ല്‍ ഭി​​ന്ന​​ത​​യു​​ണ്ടെ​​ന്നു​​ള്ള പ്ര​​ചാ​​ര​​ണ​​ങ്ങ​​ള്‍ നി​​ഷ്ഫ​​ല​​മാ​​യെ​ന്നാ​​ണു ര​​ണ്ടാം ത​​വ​​ണ​​യും പാ​​ര്‍​ട്ടി ജനറൽ സെ​​ക്ര​​ട്ട​​റി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ശേ​​ഷം പാ​​ര്‍​ട്ടി കോ​​ണ്‍​ഗ്ര​​സി​​നെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു സീ​​താ​​റാം യെ​​ച്ചൂ​​രി പ​​റ​​ഞ്ഞ​​ത്. ബി​​ജെ​​പി​​യെ അ​​ധി​​കാ​​ര​​ത്തി​​ല്‍നി​​ന്നു താ​​ഴെ​​യി​​റ​​ക്കു​​ക എ​​ന്നതാണു സു​​പ്ര​​ധാ​​ന ല​​ക്ഷ്യം. ബി​​ജെ​​പി​വി​​രു​​ദ്ധ വോ​​ട്ടു​​ക​​ള്‍ ഏ​​കോ​​പി​​പ്പി​​ക്കാ​​ന്‍ അ​​നി​​വാ​​ര്യ​​മാ​​യ നീ​​ക്കം ന​​ട​​ത്തും. കോ​​ണ്‍​ഗ്ര​​സു​​മാ​​യു​​ള്ള നീ​​ക്കു​​പോ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പുസ​​മ​​യ​​ത്തു തീ​​രു​​മാ​​നി​​ക്കു​​മെ​​ന്നും സാ​​ഹ​​ച​​ര്യ​​മ​​നു​​സ​​രി​​ച്ചു തീ​​രു​​മാ​​നമെ​​ടു​​ക്കാ​​മെ​​ന്നു​​മാ​​ണ് രാ​ഷ്‌​ട്രീ​​യ പ്ര​​മേ​​യ​​ത്തി​​ല്‍ പ​​റ​​യു​​ന്ന​​തെ​​ന്നും യെ​​ച്ചൂ​​രി മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടും പ​​റ​​ഞ്ഞു.രാ​​ജ്യ​​ത്തെ​​യും ജ​​ന​​ങ്ങ​​ളെ​​യും ര​​ക്ഷി​​ക്കാ​​ന്‍ സി​​പി​​എം സ​​ജ്ജ​​വും ശ​​ക്ത​​വു​​മാ​​ണ്. സി​​പി​​എ​​മ്മി​​നു​​ള്ളി​​ല്‍ ഐ​​ക്യം കാ​​ത്തു സൂ​​ക്ഷി​​ക്കു​​മെ​​ന്നും ഒ​​റ്റ​​ക്കെ​​ട്ടാ​​യി മു​​ന്നേ​​റു​​മെ​​ന്നും യെ​​ച്ചൂ​​രി പ​​റ​​ഞ്ഞു. 

വി. ​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ന്‍ കേ​​ന്ദ്ര​കമ്മി​​റ്റി​​യി​​ലെ പ്രത്യേക  ക്ഷ​​ണി​​താ​​വാ​​യി തു​​ട​​രും.വി.​​എ​​സി​​നു പു​​റ​​മേ മ​​ല്ലു സ്വ​​രാ​​ജ്യം, മ​​ദ​​ന്‍ ഘോ​​ഷ്, പാ​​ലൊ​​ളി മു​​ഹ​​മ്മ​​ദ് കു​​ട്ടി, പി. ​​രാ​​മ​​യ്യ, കെ. ​​വ​​ര​​ദ​​രാ​​ജ​​ന്‍ എ​​ന്നി​​വ​​രാ​​ണ് കേ​​ന്ദ്ര​കമ്മി​​റ്റി​​യി​​ലെ പ്ര​​ത്യേ​​ക ക്ഷ​​ണി​​താ​​ക്ക​​ള്‍.സി​​ഐ​​ടി​​യു നേ​​താ​​വ് എ.​​കെ. പ​​ദ്‌​​മനാ​​ഭ​​നു പ​​ക​​രം സി​​ഐ​​ടി​​യു അ​​ഖി​​ലേ​​ന്ത്യാ സെ​​ക്ര​​ട്ട​​റി ത​​പ​​ന്‍ സെ​​ന്നും നീ​​ലോ​​ല്‍​പ​​ല്‍ ബ​​സു​​വും ബം​​ഗാ​​ളി​​ല്‍നി​​ന്നു പോ​​ളി​​റ്റ് ബ്യൂ​​റോ​​യി​​ലേ​​ക്കു​​മെ​​ത്തി.എസ് രാമചന്ദ്രന്‍പിള്ളയും പി ബി യില്‍ തുടരും. കേരളത്തില്‍ നിന്നുള്ള പി കെ ഗുരുദാസന്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം കേ​​ന്ദ്ര ക​​മ്മി​​റ്റി​​യി​​ല്‍നി​​ന്നു ഒഴിവായി.19 പു​​തു​​മു​​ഖ​​ങ്ങ​​ളെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യാ​​ണ് കേ​​ന്ദ്ര ക​​മ്മി​​റ്റി വി​​പു​​ലീ​​ക​​രി​​ച്ച​​ത്. വിജു കൃഷ്ണന്‍ അടക്കം ഇ​​തി​​ല്‍ നാ​​ലു പേ​​ര്‍  മ​​ല​​യാ​​ളി​​ക​​ളാ​​ണ്. കേ​​ന്ദ്ര​കമ്മി​​റ്റി​​യി​​ല്‍ ഒ​​രു വ​​നി​​ത​​യ്ക്കു​​ള്ള സ്ഥാ​​നം ഒ​​ഴി​​ച്ചി​​ട്ടിട്ടു​​ണ്ട്. ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ല്‍നി​​ന്ന് ര​​ജീ​​ന്ദ​​ര്‍ ജോ​​ഗി​​യും ച​​ത്തീ​​സ്ഗ​​ഡി​​ല്‍നി​​ന്ന് സ​​ഞ്ജ​​യ് പ​​റാ​​ത്തെ​​യും സ്ഥി​​രം ക്ഷ​​ണി​​താ​​ക്ക​​ളാ​​യി. 

INDIANEWS24 HYDERABAD DESK

 

Leave a Reply