728-pixel-x-90-2-learn
728-pixel-x-90
<< >>

സീതാറാം യെച്ചൂരിയും ഡി.രാജയും പ്രകാശ്‌ കാരാട്ടും അടക്കം നിരവധി പേര്‍ അറസ്റ്റില്‍,ഡല്‍ഹിയില്‍ പ്രക്ഷോഭം തുടരുന്നു

ന്യൂഡൽഹി: സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ,മുന്‍ ജനറല്‍ സെക്രട്ടറിയും പി ബി അംഗവുമായ പ്രകാശ്‌ കാരാട്ട്,ബൃന്ദ കാരാട്ട്,ആനി രാജ,ഹന്നന്‍ മൊള്ള, നീലോല്‍പ്പല്‍ ബസു,രാമചന്ദ്രഗുഹ എന്നിവരടക്കം നിരവധി പേരെ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്‌ ഡൽഹിയിൽ പ്രകടനം നടത്തിയതിനു പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പൗരത്വ നിയമത്തിനെതിരെ ഇടതുപാർടികൾ ആഹ്വാനം  ചെയ്‌ത മാർച്ചിന്‌ പൊലീസ്‌   അനുമതി നൽകിയിരുന്നില്ല.ചെങ്കോട്ടയിലേക്കുള്ള മാർച്ച്‌ തടയാൻ നിരോധനജ്ഞയും പ്രഖ്യാപിച്ചിരുന്നു. അത്‌ ലംഘിച്ച്‌  മാർച്ച്‌ തുടങ്ങിയപ്പോഴാണ്‌  അറസ്‌റ്റ്‌ ചെയ്‌തത്‌.ഡൽഹിയിൽ ഇന്റർനെറ്റ്‌,  മൊബൈൽ സേവനങ്ങൾ നിർത്തിവെയ്‌ക്കാൻ പൊലീസ്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌.

 ഡല്‍ഹിയിലെ മണ്ഡി ഹൗസില്‍നിന്ന് ജന്തര്‍മന്തറിലേക്കാണ്‌  ഇടത് പാര്‍ട്ടികളുടെ മാര്‍ച്ച് നിശ്ചയിച്ചിരുന്നത് . നിരോധനാജ്ഞക്കിടയിലും നിരവധിപേരാണ്‌ പ്രതിഷേധവുമായെത്തിയത്. ബാരക്കമ്പ റോഡില്‍ സംഘടിച്ച നേതാക്കള്‍ അടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ചു കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.prakash

ഡല്‍ഹിക്ക് പുറമേ ഗുജറാത്ത്‌, ചെന്നൈ നഗരങ്ങളിലെ റാലികള്‍ക്കും സംസ്ഥാന പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയിലെ 14 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. ജാമിയ മിലിയ യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്‌റ്റേഷനുകളാണ് അടച്ചത്‌. അയൽസംസ്‌ഥാനങ്ങളിൽനിന്നുള്ളപ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്‌. സർക്കാർ നിർദേശം അനുസരിച്ച്‌ ഇൻറർനെറ്റ്‌ സേവനങ്ങൾ നിർത്തിവെക്കുന്നതായി എയർടെൽ അറിയിച്ചു.

ഉത്തര്‍ പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൗരത്വ നിമയ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്ന് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്‌നൗ ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളില്‍ സമരാനുകൂലികളായ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഗുജറാത്തില്‍ അഹമ്മാബാദ് അടക്കമുള്ള നിരവധി നഗരങ്ങളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.കർണാടകയിൽ ബംഗളൂരു ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ ശനിയാഴ്ച അർധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ്‌ അറിയിച്ചു.

 INDIANEWS24 NEW DELHI DESK

Leave a Reply