ചെന്നൈ • ബിസിസിഐ വാര്‍ഷികയോഗം കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ടി.സി. മാത്യുവിനെ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായി നിയോഗിച്ചു. ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ അംഗമായും ടി.സി. മാത്യു തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം ഏഴു സ്ഥാനങ്ങളാണു കേരളത്തിനു ലഭിച്ചത്.
കെസിഎ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് (അഴിമതി വിരുദ്ധസമിതി), സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍ (ജൂനിയര്‍ ക്രിക്കറ്റ് കമ്മിറ്റി), ട്രഷറര്‍ ടി.ആര്. ബാലകൃഷ്ണന് (മാര്‍ക്കറ്റിങ് കമ്മിറ്റി), വൈസ് പ്രസിഡന്റ് എസ്. ഹരിദാസ് (സീനിയര്‍ ക്രിക്കറ്റ് കമ്മിറ്റി) എന്നിവരും വിവിധ സമിതികളില്‍ തിരഞ്ഞെടുക്കപ്പെട്ടു. കെ. ജയറാം ജൂനിയര്‍ സിലക്ഷന്‍ കമ്മിറ്റി അംഗമായി തുടരും.
കേരളത്തിലെ ക്രിക്കറ്റ് രംഗത്തു നടക്കുന്ന വികസനത്തിനു ബിസിസിഐ നല്കിയ അംഗീകാരമാണിതെന്നു ടി.സി. മാത്യു പറഞ്ഞു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍നിന്നു കേരളത്തിനു കൂടുതല്‍ പ്രയോജനം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.ചെന്നൈ .ടി സി മാത്യുവിന് പുതിയ ദേശിയ പദവി ലഭിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത വിധം കേരളത്തിനു ലഭിച്ച മികച്ച പ്രാതിനിധ്യം ആയിട്ടാണ് കായിക ലോകം വിലയിരുത്തുന്നത്.