728-pixel-x-90-2-learn
728-pixel-x-90
<< >>

സി ബി സ് ഇ പരീക്ഷാ പേപ്പർ ചോർച്ച പ്രവാസികളുടെ യാത്രയെയും ബാധിച്ചു

ദുബായ്: സിബിഎസ്ഇ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് ഗൾഫ് നാടുകളിലെ പ്രവാസികളെയും ബാധിച്ചു. പരീക്ഷ തീരുന്നതനുസരിച്ചു നാട്ടിലേക്കു പോകാനിരുന്ന പ്രവാസി കുടുംബങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മാറ്റിവച്ച പത്താം ക്ലാസിലെ മാത്‌സ്, 12–ാം ക്ലാസിലെ ഇക്കണോമിക്സ് പരീക്ഷകൾക്കു പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ഏതു ദിവസത്തേക്കു ടിക്കറ്റ് മാറ്റിയെടുക്കണമെന്നും തീരുമാനിക്കാനാകുന്നില്ല. ഫലത്തിൽ ടിക്കറ്റ് റദ്ദാക്കുക മാത്രമാണു പോംവഴി.

പരീക്ഷാ തീയതി പ്രഖ്യാപിച്ചശേഷം കൂടിയ നിരക്കിൽ പുതിയ ടിക്കറ്റ് എടുക്കുകയും വേണം. ഇത് വലിയ സാമ്പത്തിക ബാധ്യതയാകും യാത്രാചിലവിനായി നേരിടേണ്ടിവരിക. നാട്ടിലുള്ള മക്കളെ പരീക്ഷയ്ക്കുശേഷം ഗൾഫിലേക്കു ഹ്രസ്വ സന്ദർശനത്തിനു കൊണ്ടുവരാനിരുന്നവരും പ്രതിസന്ധിയിലായി.

INDIANEWS24.COM Gulf Desk

Leave a Reply