ന്യൂഡല്‍ഹി:സി ബി എസ് ഇ സ്കൂളുകളിലെ ഫീസ് ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കാന്‍ പാടുള്ളുവെന്ന് ബോര്‍ഡ് നിര്‍ദേശം.അടുത്തമാസം മുതല്‍ ഇത് നടപ്പാക്കാനും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.കറന്‍സി ഇല്ലാത്ത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ബോര്‍ഡ് അറിയിച്ചു.
കറന്‍സി രഹിത ഇടപാടുകളെ പന്തുണച്ച് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാനാണ് സി ബി എസ് ഇ ബോര്‍ഡിന്റെ പുതിയ നിര്‍ദേശം നല്‍കിക്കൊണ്ട് സി ബി എസ് ഇ സെക്രട്ടറി ജോസഫ് ഇമ്മാനുനവല് അറിയിച്ചു.ഇതനുസരിച്ച് വരുന്ന ജനുവരി ഒന്നുമുതല്‍ അടുത്ത ക്വാര്‍ട്ടര്‍ ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈന്‍ വഴി ഫീസ് ഈടാക്കും.സ്കൂളുകളിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും ഓണ്‍ലൈനായായിരിക്കും നല്‍കുക.
INDIANEWS24.COM NEWDELHI