728-pixel-x-90-2-learn
728-pixel-x-90
<< >>

സി ബി എസ് ഇ പ്ലസ്ടൂ ഫലം: മലയാളി പെണ്‍കുട്ടിക്ക് ഒന്നാം റാങ്ക്‌

ന്യൂഡല്‍ഹി:സി ബി എസ് പി പന്ത്രണ്ടാം ക്ലാസ് ഫലത്തില്‍ അഖിലേന്ത്യാ തലത്തില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം റാങ്ക്.തിരുവനന്തപുരം സ്വദേശി മോഹനന്റെ മകളും ഡല്‍ഹി സാകേതിലെ ന്യൂഗ്രീന്‍ ഫീല്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ എം.ഗായത്രിയാണ് 99.2 ശതമാനം മാര്‍ക്ക് നേടിമികച്ച നേട്ടം കൊയ്തത്.

500ല്‍ 496 മാര്‍ക്കാണ് ഗായത്രി നേടിയത്.രണ്ടാം സ്ഥാനം നേടിയ മൈഥിലി മിശ്ര നോയിഡയിലെ അമിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. 495 മാര്‍ക്കാണ് മൈഥലി നേടിയത്. കഴിഞ്ഞ വര്‍ഷം 99.6 ശതമാനം മാര്‍ക്ക് നേടിയ സാര്‍ത്ഥക് അഗര്‍വാളാണ് സി ബി എസ് ഇ പരീക്ഷയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിജയ ശതമാനവും കേരളത്തിലാണ്,95.41 ശതമാനം.ഇന്ത്യയില്‍ വിജയശതമാനം 82ആണ്.കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 0.70% കുറവാണിത്.പെണ്‍കുട്ടികളുടെ വിജയശതമാനം. 87.56 ശതമാനവും ആണ്‍കുട്ടികളുടേത് 77.77ശതമാനവുമാണ്.

INDIANEWS24.COM NEWDELHI

Leave a Reply