728-pixel-x-90-2-learn
728-pixel-x-90
<< >>

സി ബി എസ് ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ ഓരോ പരീക്ഷകൾ റദ്ദാക്കി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സി ബി എസ് ഇ പത്താം ക്‌ളാസ്സിലെയും പ്ലസ് ടൂവിന്റെയും ഓരോ പരീക്ഷകൾ റദ്ദാക്കി. പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയും ആണ് റദ്ദാക്കിയത്. കണക്ക് പരീക്ഷ ഇന്നു രാവിലെയാണു നടന്നത്. ഇക്കണോമിക്സ് പരീക്ഷ ഇക്കഴിഞ്ഞ തിങ്കളാഴ്ചയും.

റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്തുമെന്നാണ് അറിയിപ്പ്. പുതുക്കിയ പരീക്ഷ തീയതി ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കും. സിബിഎസ്ഇ വെബ്സൈറ്റിലായിരിക്കും ഇക്കാര്യം അറിയിക്കുക.

കഴിഞ്ഞ ദിവസം രാത്രിയാണ് കണക്കു പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത്. ഇത് അധികൃതർക്കു ലഭിച്ചിരുന്നു. ഇന്നു നടന്ന പരീക്ഷയുടെ പേപ്പറുമായി ഒത്തുനോക്കിയപ്പോഴാണ് പേപ്പർ ചോർന്നതായി തെളിഞ്ഞത്.

INDIANEWS24.COM NEWDELHI

Leave a Reply