728-pixel-x-90-2-learn
728-pixel-x-90
<< >>

സി പി എം സെക്രട്ടറിമാര്‍ നാലമതും തുടരേണ്ടെന്ന് തീരുമാനിച്ചു;പിണറായി ഒഴിയും

തിരുവനന്തപുരം:തുടര്‍ച്ചയായി മൂന്ന് തവണ സി പി എം സെക്രട്ടറിയായവര്‍ നാലമതും തുടരേണ്ടെന്ന പാര്‍ട്ടി വ്യവസ്ഥ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന ഘടകം തീരുമാനിച്ചു.ബ്രാഞ്ച് കമ്മറ്റി ഒഴികെയുള്ള പാര്‍ട്ടിഘടകങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് തീരുമാനം ബാധകമാകുക.ഇതോടെ നിലവിലെ കേരളത്തിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്ഥാനമൊഴിയുമെന്ന് ഉറപ്പായി.

ഉപരിഘടകങ്ങളുടെ പ്രത്യേക അനുമതിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയിലെ അംഗങ്ങളുടെ മൂന്നില്‍ രണ്ടുഭാഗത്തിന്റെ പിന്തുണയും ഉണ്ടെങ്കിലും മൂന്നുതവണ കാലാവധിയെന്ന നിഷ്‌കര്‍ഷയില്‍ ഇളവ് അനുവദിക്കാമെന്ന വ്യവസ്ഥ കേരളത്തില്‍ നടപ്പാക്കേണ്ടെന്ന് സി പി എം സംസ്ഥാന സമിതി തീരുമാനിച്ചു.പിണറായിക്കൊപ്പം മൂന്ന് തവണ പൂര്‍ത്തിയാക്കിയ അഞ്ച് ജില്ലാസെക്രട്ടറിമാരും സ്ഥാനമൊഴിയും.സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഇനി വിവാദമുണ്ടാക്കാന്‍ വകുപ്പുണ്ടാകില്ലെന്നും പിണറായി പ്രതികരിച്ചു.

അടുത്ത ഫെബ്രുവരി ഇരുപത്തിയൊന്ന് മുതല്‍ ഇരുപത്തിനാല് വരെ ആലപ്പുഴയിലാണ് വരുന്ന സംസ്ഥാന സമ്മേളനം.ഏപ്രിലില്‍ വിശാഖപട്ടണത്ത് വച്ചാണ് ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.

INDIANEWS24 TVPM

 

Leave a Reply