പാലക്കാട്• സംസ്ഥാന പ്ളീനത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരും വൈകിട്ടു പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിലാണ് യോഗം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അടക്കമുളള നേതാക്കള്‍ ഉച്ചയോടെ പാലക്കാട് എത്തും.
പാലക്കാട്ട് ബുധനാഴ്ച മുതല്‍ 29 വരെ നടക്കുന്ന സിപിഐ എം സംസ്ഥാന പ്ലീനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നത്.സി പി ഐ എമ്മിന്റെ പ്ലീനത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി പങ്കെടുക്കും എന്നാണ് ഇത് വരെയുള്ള റിപ്പോര്‍ട്ടുകള്‍ .