728-pixel-x-90-2-learn
728-pixel-x-90
<< >>

സി പി എം നേരിട്ട് പള്ളി പണിയില്ല:ജയരാജന്‍

കണ്ണൂര്‍ •  സി പി എം നേരിട്ടു പള്ളികള്‍ പണിയുന്നില്ലെന്നു കണ്ണുര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ആരാധനാലയങ്ങള്‍ ഉണ്ടാക്കലും അതിലെ ആചാരാനുഷ്ഠാനങ്ങളും മതാധികാരികളുടെ കര്‍ത്തവ്യമാണ്. ആ മേഖലയില്‍ സിപിഎം ഒരു പ്രവര്‍ത്തനവും നടത്തുന്ന പ്രശ്നമില്ല.എന്നാല്‍ വിവിധമതങ്ങളിലെ പരിഷ്കരണ ആശയക്കാരായ വിശ്വാസികളെ പ്രോല്‍സാഹിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്.

പള്ളി പണിയുന്നതു സംബന്ധിച്ചു പാര്‍ട്ടിയില്‍ ചര്‍ച്ച പോലും ഉണ്ടായിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. അതേ സമയം, വിവിധ മതങ്ങളിലെ വിശ്വാസികളടക്കമുള്ളവരെ വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ അണിനിരത്തുകയെന്നതു പാര്‍ട്ടിയുടെ നയമാണ്. ആ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള വഴികളും തേടും. പരിഷ്കരണ ആശയങ്ങള്‍ അതതു സമുദായത്തിനകത്തു നിന്നാണ് ഉയര്‍ന്നു വരേണ്ടത്. അവയ്ക്കു പാര്‍ട്ടി പ്രോല്‍സാഹനം നല്‍കും.

ക്രിസ്ത്യന്‍ നാമധയേത്തിലുള്ള ട്രസ്റ്റുകളൊന്നും ഇതുവരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടില്ല. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ രൂപീകരിച്ച, മുസ്ലിം നാമധയേത്തിലുള്ള ട്രസ്റ്റുകളും സാംസ്കാരിക സംഘടനകളുമായി പാര്‍ട്ടിക്കു ബന്ധമില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ബന്ധമുണ്ടായിരിക്കാം. മലബാര്‍ കുടിയേറ്റത്തെക്കുറിച്ചു ജില്ലയുടെ മലയോര മേഖലയില്‍ സെമിനാര്‍ നടത്തുന്നതു ക്രിസ്ത്യന്‍ പ്രീണനമാണെന്നതു ദുര്‍വ്യാഖ്യാനമാണ്. മലബാറിലേക്കു കുടിയേറിയ കര്‍ഷകരില്‍ നായര്‍ സമുദായക്കാരും ക്നാനായ ക്രിസ്ത്യാനികളും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളും ഈഴവരും ഉള്‍പ്പെടുന്നു. അവരുടെ കുടിയേറ്റ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയാണു പാട്യം ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രം ജനുവരിയില്‍ ആലക്കോടും ഇരിട്ടിയിലും സെമിനാര്‍ നടത്തുന്നതെന്നും പി. ജയരാജന്‍ പറഞ്ഞു.

www.indianews24.com/uk

Leave a Reply