jio 800x100
jio 800x100
728-pixel-x-90
<< >>

സി.പി.എം നേതാവും പോളിറ്റ് ബ്യൂറോ മുൻ അംഗവുമായ ആർ.ഉമാനാഥ് അന്തരിച്ചു

മുതിർന്ന സി.പി.ഐ(എം)​ നേതാവും പോളിറ്റ് ബ്യൂറോ മുൻ അംഗവുമായ ആർ.ഉമാനാഥ് അന്തരിച്ചു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ രാവിലെ 7.50നായിരുന്നു അന്ത്യം.പരേതയായ പാപ്പാ ഉമാനാഥാണ് ഭാര്യ. കാസർഗോഡ്‌ ജനനം.പഠനാവശ്യവുമായി തമിഴ് നാട്ടിലേക്ക് ചേക്കേറി.
എ.കെ.ജിയാണ് ഉമാനാഥിന്റെ രാഷ്ട്രീയ ഗുരു.സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്,തമിഴ്നാട് സംസ്ഥാന സെക്രട്ടറി,കേന്ദ്ര കമ്മിറ്റി അംഗം,പി.ബി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.പാര്‍ട്ടിയിലെ പ്രത്യേക ക്ഷണിതാവായി പ്രവര്‍ത്തിച്ചു വരികെയാണ് അന്ത്യം സംഭവിച്ചത്.തമിഴ്നാട് നിയമസഭയില്‍ പ്രതിനിധിയായും ലോക്സഭാ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

JITHESH INDIANEWS

Leave a Reply