728-pixel-x-90-2-learn
728-pixel-x-90
<< >>

സി പി എം ആസ്ഥാനത്ത് യെച്ചൂരിക്കു നേരെ ആക്രമണ ശ്രമം

ന്യൂഡല്‍ഹി: സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ഹിന്ദുസേനാ പ്രവത്തകരുടെ കൈയ്യേറ്റ ശ്രമം. പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹിയിലെ എ കെ ജി ഭവനിലാണ്‌ ആക്രമണ ശ്രമമുണ്ടായത്. സംഭവത്തില്‍ രണ്ട് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

യച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതുണ്ടോയെന്നതടക്കം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗ ശേഷമായിരുന്നു സംഭവം. എ കെ ജി ഭവന്റെ രണ്ടാം നിലയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി ഒന്നാം നിലയിലെ മീഡിയ റൂമിലേക്ക് പോകും വഴി നാലോളം പേര്‍ ‘സി പി എം മൂര്‍ദാബാദ്’ എന്ന മുദ്രാവാക്യവുമായെത്തി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളത്തിനിടെ യച്ചൂരി നിലത്ത് വീണു. പാര്‍ട്ടി ആസ്ഥാനത്തുണ്ടായിരുന്ന പ്രവര്‍ത്തകരും ജീവനക്കാരും ചേര്‍ന്ന് അക്രമികളെ പിടികൂടുന്നതിനിടെ ഒരു പ്രതിഷേധക്കാരന്‍ യെച്ചൂരിയെ തള്ളിയിടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പോലീസുകാരെത്തി ആക്രമികളില്‍ രണ്ട് പേരെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

സംഘ് പരിവാര്‍ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എ കെ ജി ഭവന് പുറത്ത് കനത്ത പോലീസ് കാവലുള്ളപ്പോഴാണ് ആക്രമ സംഭവങ്ങള്‍ നടന്നത്. നാലംഗ അക്രമി സംഘത്തില്‍ രണ്ട് പേരെയാണ് പോലീസിന് പിടികൂടാനായത്. പിടിക്കപ്പെട്ടവര്‍ ഹിന്ദുസേനാ പ്രവര്‍ത്തകരാണെന്ന് പോലീസും സ്ഥിരീകരിച്ചു.

INDIANEWS24.COM NEWDELHI

Leave a Reply