728-pixel-x-90-2-learn
728-pixel-x-90
<< >>

സി. എച്ച്. അശോകൻ നിര്യാതനായി

വടകര: ടി. പി. ചന്ദ്രശേഖരൻ വധക്കേസിലെ ഒൻപതാം പ്രതിയും സി.പി. എം ഒഞ്ചിയം ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ സി. എച്ച്.അശോകൻ (61) നിര്യാതനായി. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഇന്നലെ രാത്രി10.40നായിരുന്നു അന്ത്യം. ഇന്നലെ പുലർച്ചെ 1.30ന് മൃതദേഹം കോഴിക്കോട്ടേക്ക് റോഡ് മാർഗ്ഗം കൊണ്ടുപോയി.

ഭാര്യ: അനിത തട്ടോളിക്കര യു. പി. സ്കൂൾ ഹെഡ്മിസ്‌ട്രസാണ്. മകൻ അരുൺകുമാർ എൻജിനിയറാണ്. മകൾ അനുപമ വിദേശത്താണ്.
എൻ. ജി.ഒ യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന സി.എച്ച്.അശോകൻ സർവീസിൽനിന്ന് വിരമിച്ചശേഷം പാർട്ടി പ്രവർത്തനത്തിൽ സജീവമാവുകയായിരുന്നു. ടി.പി.ചന്ദ്രശേഖരനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ് അശോകനെതിരെയുള്ള കുറ്റം. അറസ്റ്റിലായതിനെ തുടർന്ന് രണ്ടു മാസത്തോളം ജയിലിലായിരുന്നു. ഒഞ്ചിയം മേഖലയിൽ പ്രവേശിക്കാൻ പാടില്ലെന്ന നിബന്ധനയോടെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഏതാനും നാളുകളായി ആർ.സി.സിയിൽ ചികിത്സയിലായിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ ആർ.സി.സിയിലെത്തിയിരുന്നു.

Leave a Reply