728-pixel-x-90-2-learn
728-pixel-x-90
<< >>

സി​​​റി​​​യ​​​യി​​​ലെ ഇറാനിയ​​​ൻ സൈ​​​നി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ൾക്കെതിരെ ഇസ്രയേലിന്റെ ശക്തമായ മിസൈല്‍ ആക്രമണം

ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ലെ ഇറാനിയ​​​ൻ സൈ​​​നി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മാ​​​ക്കി വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 23 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.ഇതോടെ മധ്യേഷ്യയിലെ സ്ഥിതി വിശേഷം കൂടുതല്‍ കലുഷിതമായി. ഇ​​​റാ​​​ൻ സേ​​​ന സിറിയയില്‍ നിന്നു ​​ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്ക് 20 റോ​​​ക്ക​​​റ്റു​​​ക​​​ൾ തൊ​​​ടു​​​ത്ത​​​തി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ഇസ്രായേലിന്‍റെ മിന്നല്‍ മിസൈലാക്രമണം.സി​​​റി​​​യ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ൻ ഇ​​​റാ​​​ൻ സൈ​​​നി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ലീ​​​ബ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു.ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് സേ​​​ന​​​യി​​​ലെ അ​​​ൽ​​​കു​​​ദ്സ് വി​​​ഭാ​​​ഗ​​​മാ​​​ണ് മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് ഇ​​​സ്രേ​​​ലി പ​​​ട്ടാ​​​ളം ആ​​​രോ​​​പി​​​ച്ചു.ഇ​​​സ്ര​​​യേ​​​ൽ പ​​​ക്ഷ​​​ത്ത് ആ​​​ള​​​പാ​​​യ​​​വും പ​​​രി​​​ക്കും ഉ​​​ണ്ടാ​​​യി​​​ല്ല.

28 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളും 70 മി​​​സൈ​​​ലു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രു​​​ന്നു ഇ​​​സ്ര​​​യേ​​​ൽ ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​ഞ്ഞു. മി​​​സൈ​​​ലു​​​ക​​​ളി​​​ൽ പ​​​കു​​​തി​​​യും വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് സി​​​റി​​​യ ത​​​ക​​​ർ​​​ത്തു​​​വെ​​​ന്നും പ​​​റ​​​ഞ്ഞു. ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 18 വി​​​ദേ​​​ശി​​​ക​​​ള​​​ട​​​ക്കം 23 പേ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്ന് സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി അ​​​റി​​​യി​​​ച്ചു. അതെ സമയം മൂ​​​ന്നു പേ​​​ർ മാ​​​ത്രം മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് സി​​​റി​​​യ​​​ൻ പ​​​ട്ടാ​​​ളം അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​റാ​​​ന്‍റെ ആ​​​യു​​​ധസം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളും ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ളും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണം. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഡ​​​മാ​​​സ്ക​​​സി​​​ൽ സ്ഫോ​​​ട​​​ന​​​ശ​​​ബ്ദ​​​ങ്ങ​​​ളു​​​ണ്ടാ​​​യി. ഗോ​​​ലാ​​​ൻ കു​​​ന്നു​​​ക​​​ള​​​ട​​​ക്കം ഇ​​​സ്ര​​​യേ​​​ലി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള അ​​​തി​​​ർ​​​ത്തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ഹി​​​സ്ബു​​​ള്ള​​​യു​​​ടെ സൈ​​​നി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യി. ഇ​​​വി​​​ടെ​​​നി​​​ന്നാ​​​ണ് ഇ​​​റാ​​​ൻ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. 

ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണം മേ​​​ഖ​​​ല​​​യി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വ​​​ഷ​​​ളാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും സം​​​യ​​​മ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും റ​​​ഷ്യ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.അതേ സമയം ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ച അ​​​മേ​​​രി​​​ക്ക ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തെ ന്യാ​​​യീ​​​ക​​​രി​​​ച്ചു.
INDIANEWS 24 INTERNATIONAL DESK

Leave a Reply