സിഡ്നി: ഓസ്ട്രേലിയയിലെ പ്രമുഖ നഗരമായ സിഡ്നിയുടെ തെക്കൻ മേഖലയിൽ കാട്ടുതീ പടരുന്നു.കാട്ടുതീയെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ ഇതിനകം ഒഴിപ്പിച്ചു. രണ്ടായിരത്തി അഞ്ഞൂറില്‍പ്പരം ഹെക്ടർ വന ഭൂമി കത്തിനശിച്ചതായി അറിയുന്നു..ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.തീയണയ്ക്കാൻ നൂറോളം അഗ്നിശമനസേനാംഗങ്ങൾ രംഗതത്തുള്ളതായി അധികൃതര്‍ അറിയിച്ചു.കാറ്റ് ശക്തമാകുന്നത് തീ കൂടുതൽ സ്ഥലത്തേക്കു വ്യാപിക്കാൻ ഇടയാക്കുന്നുണ്ടു. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ചു തീ താമസം വിനാ നിയന്ത്രണ വിധേയാമാകുമെന്നു പ്രതീക്ഷിക്കുന്നു.
INDIAENWS INTERNATIONAL DESK