jio 800x100
jio 800x100
728-pixel-x-90
<< >>

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ശ്രീലക്ഷ്മി റാമിന് 29-ാം റാങ്ക്,ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷിനു 410-ാം റാങ്ക്

ന്യൂഡല്‍ഹി:  സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളി പെണ്‍കോയ്മ ! ആലുവ കടുങ്ങല്ലൂര്‍ സ്വദേശിനി സ്വദേശി ശ്രീലക്ഷ്മി റാം ആണ് 29-ാം റാങ്ക് സ്വന്തമാക്കിയത്.റിട്ടയേര്‍ഡ് എസ്ബിഐ ഉദ്യോഗസ്ഥരായ വിഎ രാമചന്ദ്രന്‍-കലാദേവി ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. മൂത്ത സഹോദരി വിദ്യ മലയാള സര്‍വകലാശാലയില്‍ ചലച്ചിത്രപഠന വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ്. തന്റെ നേട്ടത്തില്‍അതിയായ സന്തോഷമുണ്ടെന്നായിരുന്നു ശ്രീലക്ഷ്മിയുടെ ആദ്യ പ്രതികരണം.കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്. ഐ ഐ ടി ബോംബെയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ കനിഷാക് ഗണിതശാസ്ത്രമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്.പെണ്‍കുട്ടികളില്‍ ശ്രുതി ജയന്ത് ദേശ്മുഖാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

അതെ സമയം വയനാട്ടില്‍ നിന്നുള്ള ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷ്  410-ാം റാങ്ക് സ്വന്തമാക്കിയത് കേരളം ഒന്നടങ്കം ആഘോഷിക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ ശ്രീ ധന്യ സുരേഷിനെ അഭിനന്ദിച്ചു. കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ.സുരേഷ് ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടുന്ന ആദ്യയാളാണ്. വയനാട് ജില്ലയിലെ പൊഴുതന സ്വദേശിനിയാണ്  ശ്രീധന്യ. അടിസ്ഥാനപരമായ പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്നാണ് വിശ്വാസമെന്ന് ശ്രീധന്യ പറഞ്ഞു.pinaray sree i

2018 ജൂണ്‍ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്തുലക്ഷത്തോളം പേരാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. സെപ്റ്റംബര്‍,ഒക്ടോബര്‍ മാസങ്ങളിലായി നടന്ന മെയിന്‍ പരീക്ഷയില്‍ 10648 പേര്‍ യോഗ്യത നേടി. ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളിലായി നടന്ന അഭിമുഖത്തില്‍ 1994 പേര്‍ പങ്കെടുത്തു. ആദ്യ ഇരുപത്തിയഞ്ച് സ്ഥാനങ്ങളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണുള്ളത്. 577 ആണ്‍കുട്ടികളും 182 പെണ്‍കുട്ടികളും ഉള്‍പ്പെടെ 759 പേരാണ് ഇത്തവണ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

INDIANEWS24 NEW DELHI DESK

Leave a Reply