728-pixel-x-90-2-learn
728-pixel-x-90
<< >>

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കോപ്പിയടി: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയിലെ കോപ്പിയടിയുമായി ബന്ധപ്പെട്ട് കേരളത്തിലും അറസ്റ്റ്. ഹൈടെക് കോപ്പിയടിക്ക് ഐ പി എസ് ഉദ്യോഗസ്ഥനായ സഫീര്‍ കരീമിന സഹായിച്ചെന്ന കുറ്റത്തിനാണ് ജംഷാദ്, മുഹമ്മദ് ഷരീബ് ഖാന്‍ എന്നിവരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്ത് ഐ എ എസ് പരിശീലന കേന്ദ്രം നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയും മാനേജരുമാണ് അറസ്റ്റിലായ ജംഷാദും മുഹമ്മദ് ഷരീബ് ഖാനും. സഫീറിന് പരീക്ഷയെഴുതാന്‍ ഹൈടെക്ക് കോപ്പിയടി നടത്തിയതിന് ഇവര്‍ സഹായം നല്‍കിയതായി തമിഴ്‌നാട്ടിലെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച്ച രാത്രി തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് പോലീസ് ശനിയാഴ്ച്ച പുലര്‍ച്ചെയോടെ ഐ എ എസ് പരിശീലന കോന്ദ്രത്തില്‍ പരിശോധന നടത്താനെത്തിയപ്പോള്‍ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ചെന്നൈയിലേക്ക് കൊണ്ടുപോയ ഇവരെ അറസ്റ്റ് ചെയ്തു.

കോപ്പിയടിക്ക് സഫീറിനെ സഹായിച്ചെന്ന കുറ്റത്തിന് ഇയാളുടെ ഭാര്യ ജോയ്‌സി, സഫീറിന്റെ സുഹൃത്ത് ഡോ. പി രാംബാബു എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നര വയസ്സുള്ള മകളുമായാണ് ജോയ്‌സി റിമാന്‍ഡില്‍ കഴിഞ്ഞത്. മകളുടെ ആരോഗ്യ സ്ഥിതി മോശമായ സാഹചര്യം കണക്കിലെടുത്ത് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്ന് വര്‍ഷം മുമ്പ് നടന്ന സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയിലായിരുന്നു ഹൈടെക് കോപ്പിയടി നടന്നത്.

INDIANEWS24.COM T V P M

Leave a Reply