728-pixel-x-90-2-learn
728-pixel-x-90
<< >>

സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ മുംബൈ സിറ്റി എഫ്‌സിയെ ഏറ്റെടുത്തു

മുംബൈ: ഇന്ത്യൻ ഫുട്ബോളിലേക്കുള്ള ഒരു പ്രധാന നീക്കത്തെ അടയാളപ്പെടുത്തി സിറ്റി ഫുട്ബോൾ ഗ്രൂപ്പ് (സിഎഫ് ജി) തങ്ങളുടെ എട്ടാമത്തെ ക്ലബായ ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി എഫ്‌സിയിൽ 65 % ഓഹരി സ്വന്തമാക്കാനുള്ള കരാർ അംഗീകരിച്ചു.

നിലവിലുള്ള ഓഹരി ഉടമകൾ, പ്രശസ്‌ത നടനും ചലച്ചിത്ര നിർമ്മാതാവുമായ രൺബീർ കപൂറും, ബിമൽ പരേഖും ചേർന്ന് ബാക്കി 35 ശതമാനം ഓഹരി ഉടമകളാകും.ഈ പ്രഖ്യാപനം സി‌എഫ്‌ജി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഫെറാൻ സോറിയാനോയും, ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ്, റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ, ശ്രീമതി നിത അംബാനി കൂടി ക്ലബ്ബിന്റെ ആരാധകരെ അറിയിക്കുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എഫ്‌സിയുടെ ഉടമസ്ഥതയ്ക്ക് പേരുകേട്ട സി‌എഫ്‌ജി,  യു‌എസിലെ ന്യൂയോർക്ക് സിറ്റി, ഓസ്‌ട്രേലിയയിലെ മെൽ‌ബൺ സിറ്റി എഫ്‌സി, യോകോഹാമ എഫ്. ജപ്പാൻ, ഉറുഗ്വേയിലെ ക്ലബ് അറ്റ്ലെറ്റിക്കോ ടോർക്ക്, സ്പെയിനിലെ ജിറോണ എഫ്സി, ചൈനയിലെ സിചുവാൻ ജിയൂണിയു എഫ്സി തുടങ്ങിയ ലോകമെമ്പാടുമുള്ള ഫുട്ബോൾ ക്ലബ്ബുകളുടെയും ഉടമയാണ്.

സി എഫ് ജിയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ ആഗോളമായി 8 ഫുട്ബോൾ ക്ലബ്ബുകളും 13 ഓഫീസുകളുമായി വ്യാപിച്ചിരിക്കുകയാണ്. 2013ൽ പ്രവർത്തനം ആരംഭിച്ച സി എഫ് ജിയിൽ പ്രതിവർഷം 2,500ൽ അധികം ഗെയിമുകൾ കളിക്കുന്ന 1,500ൽ അധികം ഫുട്ബോൾ കളിക്കാരുണ്ട്.”എല്ലാ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് വേണ്ടി, ഞാൻ സിറ്റി ഫുട്ബോൾ ഗ്രൂപ്പിനെ  സ്വാഗതം ചെയ്യുകയും അവർക്ക് നന്ദി പറയുകയും ചെയ്യുന്നു. ഇന്ത്യൻ ഫുട്ബോളിലുള്ള അവരുടെ താൽപ്പര്യവും വിശ്വാസവും. മുംബൈ സിറ്റി എഫ്‌സിക്കും ഇന്ത്യൻ ഫുട്‌ബോളിനും ഗുണം ചെയ്യുമെന്ന് തനിക്കുറപ്പുണ്ട്” സി എഫ് ജി ഗ്രൂപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് നിതാ അംബാനി പറഞ്ഞു.
മുംബൈ സിറ്റി എഫ്‌സിയിൽ സജീവമായ പങ്ക് വഹിക്കാനും ക്ലബ്ബിന്റെ മറ്റു ഉടമകളുമായി ചേർന്ന് ക്ലബ് കൂടുതൽ വേഗത്തിൽ വികസിപ്പിക്കാൻ  വേണ്ടിയ എല്ലാ നടപടികളും ഉടൻ  സ്വീകരിക്കുമെന്ന് സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ചെയർമാൻ ഖൽദൂൺ അൽ മുംബാറക് അറിയിച്ചു.

INDIANEWS24 SPORTS DESK

Leave a Reply