728-pixel-x-90-2-learn
728-pixel-x-90
<< >>

സിയസ്കോ കുവൈത്തിനും, ബിഗ്‌ ബോയ്സിനും , മാക്ക് കുവൈത്തിനും വിജയം

കുവൈറ്റ്‌ : കെഫാക്ക് ഫുട്ബോള്‍  ലീഗില്‍ സിയസ്കോ  യൂത്ത് ഇന്ത്യയെയും,  ബിഗ്‌ ബോയ്സ് ചാമ്പ്യന്‍സ്‌ എഫ്.സി യേയും , മാക്ക് കുവൈത്ത് കെ.കെ.എസ് സുറയെയും പരാജയപ്പെടുത്തി .  ഫഹാഹീല്‍  പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് & സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ  മത്സരത്തില്‍  സിയസ്കോ കുവൈറ്റിന് വാക്കോവര്‍ ലഭിച്ചു. രണ്ടാം മത്സരത്തില്‍  ബിഗ്‌ ബോയ്സ് മുന്നേറ്റ നിരക്കാരന്‍ സുഹൈല്‍ നേടിയ ഒരു  ഗോളിന് ചാമ്പ്യന്‍സ്‌ എഫ്.സിയെ  ബിഗ്‌ ബോയ്സ് കീഴടക്കി. മനോഹരമായ മുന്നേറ്റങ്ങള്‍ ഇരു ടീമുകള്‍ നടത്തിയെങ്കിലും  ലക്ഷ്യം കാണുവാന്‍ സാധിച്ചില്ല. അവസാന മത്സരത്തില്‍  മറുപടിയില്ലാത്ത രണ്ട്  ഗോളുകള്‍ക്ക് കെ.കെ.എസ് സുറയെ തോല്‍പ്പിച്ച്  മാക്ക് കുവൈത്ത് അനായാസ വിജയം  നേടി . വിജയികള്‍ക്ക് വേണ്ടി സഹല്‍ , ഹാശിം എന്നിവര്‍ ഗോളുകള്‍ നേടി .  ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന  കെഫാക്ക് ഫുട്ബോള്‍  ലീഗില്‍   എട്ട് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായാണ് പ്രാഥമിക ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. നാളെ   4:30 -ന് കേരള സ്ട്രൈക്കേര്‍സ്  ഫഹാഹീല്‍ ബ്രദേര്‍സുമായും  ,  5:40 – ന്  സ്റ്റാര്‍ ലൈറ്റ് വാരിയേര്‍സ് സോക്കര്‍ കേരളയുമായും    , 7:00 മണിക്ക് സില്‍വര്‍ സ്റ്റാര്‍ സ്പാര്‍ക്സ് എഫ്.സി യുമായും   ഏറ്റുമുട്ടും.  കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 99708812 , 97327238 എന്ന നമ്പറുകളില്‍  ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. 

Leave a Reply