728-pixel-x-90-2-learn
728-pixel-x-90
<< >>

സിമന്റ് ലഭ്യത കുറയുന്നത് സംസ്ഥാനത്തെ നിര്‍മാണ മേഖലയെ ബാധിക്കുന്നു

കൊച്ചി:സംസ്ഥാനത്ത് സിമന്റ് വിതരണത്തില്‍ കുറവുവരുന്നത് നിര്‍മാണമേഖലയ്ക്ക് കനത്ത തിരിച്ചടുയാകുന്നു.കേരളത്തില്‍ നിര്‍മാണ ജോലികള്‍ക്ക് അനുകൂലമായ സമയത്ത് സിമന്റ് ലഭ്യത കുറയുന്നത് അത്യധികം ആശങ്കയോടെയാണ് കോണ്‍ട്രാക്ടര്‍മാര്‍ കാണുന്നത്.സിമന്റ് നിര്‍മാതാക്കളും വിപണനകേന്ദ്രത്തിലെത്തിക്കുന്ന ഡീലര്‍മാരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്ന് കോണ്‍ട്രാക്ടര്‍മാര്‍ ആരോപിക്കുന്നു.

നവംബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് കേരളത്തിലെ കാലാവസ്ഥയനുസരിച്ച് നിര്‍മാണത്തിന് ഏറ്റവും അനുയോജ്യമായ സമയം.ഈ സമയത്ത് തന്നെ ഇവിടെ സിമന്റ് ലഭ്യതകുറയുന്നത് നിര്‍മാണ മേഖലയെ വലിയ രീതിയിലാണ് ബാധിക്കുക.കൂടിയ വിലയ്ക്ക് സിമന്റ് വാങ്ങേണ്ടിവരും.അതേസമയംതന്നെ വരുന്ന മാര്‍ച്ച് 31നകം കേരളത്തിലെ 20,000 കോടി രൂപയുടെ സര്‍ക്കാര്‍ പദ്ധതികള്‍ തീര്‍ത്തുകൊടുക്കേണ്ടതായി കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു.സിമന്റ പ്രതിസന്ധി തുടര്‍ന്നാല്‍ ഇക്കാര്യങ്ങളൊന്നും നേരേ ചൊവ്വേ പൂര്‍ത്തിയായേക്കില്ലെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍(കെ ജി സി എ) ഭാരവാഹികള്‍ പറയുന്നു.

പ്രതിസന്ധി തുടരുന്നത് താമസിയാതെ സ്വകാര്യ മേഖലയേയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നങ്ങള്‍പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നുമുണ്ട്.ആന്ധ്രപ്രദേശില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടായപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് സിമന്റ് നിര്‍മാതാക്കള്‍ക്കും ഡീലേഴ്‌സിനും അനുയോജ്യമായ രീതിയില്‍ പ്രശ്‌നം പരിഹരിച്ചിരുന്നു.ഇത് അവിടത്തെ സിമന്റ് വിതരണത്തിലെ സ്ഥിരതയ്ക്ക് വഴിയൊരുക്കുകയും ചെയ്തത് കോണ്‍ട്രാക്ടര്‍മാര്‍ പറഞ്ഞു.

INDIANEWS24 KOCHI

Leave a Reply