ന്യൂഡൽഹി∙ സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. പരീക്ഷാ ഫലം SMS ആയി ലഭിക്കാൻ റജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കേണ്ടതാണ് .ഫോർമാറ്റ്: CBSE10 >സ്പേസ്< റോൾ നമ്പർ >സ്പേസ്< അഡ്മിറ്റ് കാർഡ് ഐഡി.
ഈ വർഷത്തെ വിജയ ശതമാനം 91.46 ശതമാനമാണു. 2019ലെ വിജയത്തേക്കാൾ നേരിയ വർധനയാണ് ഇക്കുറി. കഴിഞ്ഞവർഷം 91.10% ആയിരുന്നു.99.28 വിജയ ശതമാനം നേടി സി ബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷയിലും തിരുവനന്തപുരംമേഖല റെക്കോർഡ് വിജയം സ്വന്തമാക്കി.
INDIANEWS24 EDUCATION DESK