728-pixel-x-90-2-learn
728-pixel-x-90
<< >>

സിപിഐ എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: തിരൂര്‍ മംഗലത്ത് ഗ്രാമപ്പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ ആഹ്ലാദപ്രകടനത്തിനിടെ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മംഗലം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടിയതിനു തൊട്ടു പിറകെയാണ് സിപിഐ എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവും മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവുമായ അഹമ്മദ് കടവത്ത് എ കെ മജീദ് (55) പുറത്തൂര്‍ പണ്ടാഴി ഈസ്പാടത്ത് ഹര്‍ഷാദ് (35) എന്നിവരെ അക്രമിസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്.എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടയിലേക്ക് അക്രമികള്‍ ബൈക്കോടിച്ച് കയറ്റി പ്രകോപനവും സൃഷ്ടിച്ചിരുന്നു.മംഗലം-പുറത്തൂര്‍ റോഡില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ബൈക്കുകളിലെത്തിയ അക്രമിസംഘം സി.പി.എം പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. എന്‍ഡിഎഫുകാരാണ് ഇത് ചെയ്തതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും തിരൂര്‍ പോലീസ് പറയുന്നു.

കൂട്ടായി മേഖലയിലെ മൂന്ന് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മംഗലം പഞ്ചായത്ത് ഓഫീസിലാണ് നടന്നത്. സി.പി.എം നേതൃത്വംനല്‍കുന്ന മുന്നണി മൂന്ന് സീറ്റുകളിലും വിജയിച്ചിരുന്നു. സംഭവത്തിന് ദൃക്സാക്ഷിയായ ആള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ചിത്രങ്ങള്‍ . മാരകായുധങ്ങളുമായി പത്തോളം വരുന്ന സംഘമാണു ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. വെട്ടേറ്റയാള്‍ അളളാഹ് അള്ളാഹ് എന്ന് കരഞ്ഞ് സഹായം തേടുമ്പോഴൂം വീണ്ടും വീണ്ടും ആക്രമിക്കുന്നതായി ദൃശ്യത്തില്‍ കാണാം.മുഖം മറയ്ക്കാതെയെത്തിയവരാണ് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ആക്രമണം നടത്തിയത്. അക്രമികള്‍ എന്‍ഡിഎഫുകാരാണെന്ന് തിരിച്ചറിഞ്ഞിട്ടും പൊലീസ് നടപടി വൈകിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ട് എന്ന് എല്‍ ഡി എഫ് ആരോപിക്കുന്നു.

INDIANEWS24 MALAPPURAM

 

Leave a Reply