തിരുവനന്തപുരം: യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു(42) അന്തരിച്ചു. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ ട്രഷററുമായിരുന്നു.സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്
ഒക്ടോബർ 21നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.പത്ത് ദിവസത്തിന്ശേഷം കോവിഡ് നെഗറ്റീവ് ആയെങ്കിലും മറ്റ് അസുഖങ്ങൾ വർദ്ധിച്ചു. ഉയർന്ന പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. വൃക്കകൾ തകറാറിലായതിനെ തുടർന്ന് ഒരാഴ്ചയായി ഡയാലിസ് ചെയ്തിരുന്നു.തുടർന്ന്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ആയിരുന്നു. ഇന്ന് രാവിലെ എട്ടോടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
അച്ഛൻ: പ്രഭാകരൻ, അമ്മ: ചന്ദ്രിക, ഭാര്യ: ഹർഷ, മക്കൾ, നയൻ (4), വാവക്കുട്ടൻ (1).
ഊർജസ്വലതയും ആത്മാർപ്പണവും കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ പൊതുപ്രവർത്തകനായിരുന്നു പി ബിജുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളുടെ നേതാവെന്ന നിലയിലും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലായിരുന്നു ബിജുവിന്റേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
INDIANEWS24 TVPM DESK