jio 800x100
jio 800x100
728-pixel-x-90
<< >>

സിന്‍ഡ്രല്ലയായി റായി ലക്ഷ്മി

മൂന്നു നായികമാര്‍ വേണ്ടെന്നു വച്ച കഥാപാത്രം ഏറ്റെടുത്ത് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക റായി ലക്ഷ്മി. സിന്‍ഡ്രല്ല എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക. നയന്‍താര, തൃഷ, ഹന്‍സിക തുടങ്ങിയവര്‍ ഉപേക്ഷിച്ച കഥാപാത്രത്തെയാണ് റായി ലക്ഷ്മി സധൈര്യം ഏറ്റുവാങ്ങുന്നത്. എസ്.ജെ സൂര്യയുടെ അസോസിയേറ്റായിരുന്ന വിനോദ് വെങ്കടേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനോദിന്റെ ആദ്യ സംരംഭമാണിത്. സിനിമയുടെ ടൈറ്റിലും വിഷയവുമൊക്കെ കഥ കേട്ട നായികമാര്‍ക്കെല്ലാം ഇഷ്ടമായി. എന്നാല്‍ ഓരോരോ ന്യായീകരണങ്ങള്‍ പറഞ്ഞ് ആരും ഇത് ഏറ്റെടുത്തില്ല. അവസാനം റായ് ലക്ഷ്മിയില്‍ എത്തുകയായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. പതിവ് പ്രണയ സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതി പരീക്ഷിക്കുന്ന ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് റായി ലക്ഷ്മി എത്തുന്നത്. മമ്മൂട്ടിയുടെ നായികയായി കുട്ടനാടന്‍ ബ്‌ളോഗാണ് താരത്തിന്റേതായി ഉടന്‍ റിലീസാകുന്ന ചിത്രം.
INDIANEWS24 TVM CINEMA DESK

Leave a Reply