728-pixel-x-90-2-learn
728-pixel-x-90
<< >>

സിനിമ-സീരിയൽ-നാടക നടന്‍ കലാശാല ബാബു കൊച്ചിയില്‍ അന്തരിച്ചു

കൊച്ചി: സിനിമ-സീരിയൽ-നാടക നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു.മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ ഞായറാഴ്​ച.മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഞായറാഴ്ച അർദ്ധരാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ഏറെക്കാലമായി അദ്ദേഹത്തെ ഹൃദ്രോഗബാധ   അലട്ടിയിരുന്നു.കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്ല്യാണി കുട്ടിയമ്മയുടെയും മകനായി 1955 ല്‍ ജനിച്ചു.

എഴുപതുകളില്‍, കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ റേഡിയോ നാടകങ്ങളിലൂടെയാണ് കലാശാല ബാബു കലാരംഗത്തേക്ക് കടക്കുന്നത്. പിന്നീട് രണ്ട് വര്‍ഷം കാളിദാസ കലാകേന്ദ്രത്തില്‍ നാടകനടനായി. ഒ.മാധവന്റെയും കെ.ടി.മുഹമ്മദിന്റെയും സഹപ്രവര്‍ത്തകനായിരുന്നു. ജോണ്‍ പോളിന്റെ ഇണയേത്തേടി (1977) എന്ന സിനിമയിലാണ് കലാശാല ബാബു ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം തൃപ്പൂണിത്തുറയില്‍ സ്വന്തം നിലയില്‍ കലാശാല എന്ന നാടക ട്രൂപ്പിന് നേതൃത്വം നല്‍കി. നാടക കമ്പനിയുടെ പേര് പിന്നീട് സ്വന്തം പേരിനോടൊപ്പം ചേര്‍ത്തു. തിലകന്‍, സുരാസു, പി.ജെ.ആന്റണി, ശ്രീമൂല നഗരം വിജയന്‍, എന്‍.എന്‍.പിള്ള തുടങ്ങിയ മലയാള നാടക വേദിയിലെ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് അന്നത്തെ മറ്റൊരു പ്രധാന നാടകകമ്പനിയായ ചാലക്കുടി സാരഥിയിലും ബാബു പ്രവര്‍ത്തിച്ചിരുന്നു.

റണ്‍വേ,തുറുപ്പുഗുലാന്‍, കസ്തൂരിമാന്‍, ബാലേട്ടന്‍, പെരുമഴക്കാലം, ടു കണ്‍ട്രീസ്, ചെസ്സ്, പോക്കിരിരാജ,ക്വീന്‍,വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങി അമ്പതിലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.പല സിനിമകളിലൂടെയും വില്ലനായും സ്വഭാവ നടനായും തിളങ്ങിയ കലാശാല ബാബു നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീടാണ് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നത്. ഏതാണ്ട് 28 ഓളം സീരിയലുകളിലും കലാശാല ബാബു അഭിനയിച്ചിട്ടുണ്ട്. ലളിതയാണ് ഭാര്യ. ശ്രീദേവി (അമേരിക്ക), വിശ്വനാഥന്‍ (അയര്‍ലണ്ട്) എന്നിവര്‍  മക്കളാണ്.

kalasala babu 2 kalasala babu 3INDIANEWS24 KOCHI DESK

 

Leave a Reply