728-pixel-x-90-2-learn
728-pixel-x-90
<< >>

സിനിമാ പ്രതിസന്ധി: ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു

കൊച്ചി: സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ കൊച്ചിയില്‍ വ്യാഴാഴ്ച്ച നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു.ഇതോടെ ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന ആറ് മലയാള ചിത്രങ്ങളുടെ റിലീസ് ഇനിയും നീണ്ടുപോയേക്കും.തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും തങ്ങളുടെ നിലപാടില്‍ നിന്നും അല്‍പ്പംപോലും വിട്ടുവീഴ്ച്ച ചെയ്യാന്‍ കൂട്ടാക്കിയില്ല.

ആഴ്ച്ചകള്‍ക്ക് മുമ്പ് ഉടലെടുത്ത തിയേറ്റര്‍ ഉടമകളുടെ ലാഭ വിഹിതം സംബന്ധിച്ച തര്‍ക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.ഇതിനിടെ ചര്‍ച്ചകള്‍ പലതും കഴിഞ്ഞെങ്കിലും അന്നത്തെ അതേ തീരുമാനത്തില്‍ നിന്നും ഇരുകൂട്ടരും അല്‍പ്പംപോലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ല.തിയേറ്റര്‍ വിഹിതം കുറയ്ക്കാനാവില്ലെന്ന വാദവുമായി ഉടമകള്‍ ഒരുപക്ഷത്തും അത് അനുവദിക്കാനാവില്ലെന്ന നിലപാടുമായി നിര്‍മ്മാതാക്കളും വിതരണക്കാരും മറുപക്ഷത്തുമായി നിലകൊണ്ടതാണ്‌ പ്രശ്‌നം.

ഇതിനിടെ ക്രിസ്മസിന് മുന്നോടിയായി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല.വ്യാഴാഴ്ച്ച കൊച്ചിയില്‍ രഹസ്യമായിട്ടാണ് ചര്‍ച്ച നടത്തിയത്.ലിബര്‍ട്ടി ബഷീറിനെ ഇതില്‍ ഒഴിവാക്കിയതായും അറിയുന്നു.

INDIANEWS24.COM Kochi

Leave a Reply