728-pixel-x-90-2-learn
728-pixel-x-90
<< >>

സിനിമയ്ക്കിടയിലെ പുകയില വിരുദ്ധസന്ദേശം വേണ്ടെന്നു നിർദേശം

ന്യൂഡൽഹി:സിനിമയ്ക്കിടയിലുള്ള പുകയില വിരുദ്ധസന്ദേശം പ്രേക്ഷകന്റെ ശ്രദ്ധതിരിക്കുമെന്നു വിദഗ്ധ സമിതി നിർദേശം.സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നവീകരണത്തിനായി നടൻ കമൽഹാസൻ കൂടി ഉൾപ്പെടുന്ന ശ്യാം ബെനഗൽ കമ്മറ്റി റിപ്പോർട്ടിലാണ് ഈ നിർദേശം.

സിനിമയിലെ സീനുകളിൽ പുകവലിക്കുന്ന രംഗം വരുമ്പോഴെല്ലാം പുകയില വിരുദ്ധ നിർദേശം എഴുതികാണിക്കുന്നതാണ് നിലവിലുള്ള രീതി.ഇതിനുപകരം ചിത്രം തുടങ്ങും മുൻപ് മാത്രം ഈ നിർദേശം മതിയെന്നാണ് സംവിധായകൻ ശ്യാം ബെനഗൽ അധ്യക്ഷനായ സമിതിയുടെ നിർദേശം.കൂടാതെ ഓരോ പ്രാദേശിക ഭാഷയിലും പുകയിലക്കെതിരെ സിനിമ തുടങ്ങും മുൻപ് ഹ്രസ്വചിത്രം പ്രദര്ശിപ്പിക്കണമെന്നും പറയുന്നു.ചിത്രത്തിൽ പ്രമുഖ താരങ്ങൾ അഭിനയികിക്കേണ്ടതുണ്ടെന്നും പറയുന്നുണ്ട്.സിനിമയ്ക്കിടെ പുകവലിക്കുന്ന ഓരോ സീനിലും പുകയില വിരുദ്ധ സന്ദേശം എഴുതികാണിക്കുന്നതു സിനിമ ശ്രദ്ധിക്കുന്നതിൽ നിന്നും പ്രേക്ഷകനെ പിന്തിരിപ്പിക്കും.

സിനിമയിൽ മൃഗങ്ങളെയും പക്ഷികളെയും ചിത്രീകരിക്കുന്നതിനു നിലവിൽ മൃഗസംരക്ഷണ ബോർഡാണ് അനുമതി നൽകേണ്ടത്.ഈ രീതിക്കു പകരം ചിത്രീകരണ സമയത്ത് ഒരു മൃഗാരോഗ്യ വിദഗ്ധനെ നിയമിക്കുകയും ഇയാളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദർശനാനുമതി നേടിയെടുക്കുകയുമാണ് വേണ്ടതെന്നും സമിതി റിപ്പോർട്ടിലുണ്ട്.കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയമാണ് സമിതി റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനമെടുക്കുക.

INDIANEWS24.COM NEWDELHI

Leave a Reply