jio 800x100
jio 800x100
728-pixel-x-90
<< >>

സിനിമയിലെ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കേണ്ട: സുപ്രീംകോടതി

ന്യൂഡല്‍ഹി:സിനിമയിലോ ഡോക്യുമെന്ററിയിലോ ഉള്‍പ്പെടുത്തിയിട്ടുള്ള ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വിധി.എന്നാല്‍ തിയേറ്ററുകളില്‍ സിനമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും കോടതി വ്യക്തമാക്കി.ജസ്റ്റീസുമാരായ ദീപക് മിശ്രയും അമിത് ഘോഷും അടങ്ങിയ ബഞ്ചിന്റേതാണ് വിധി.

തീയറ്ററില്‍ സിനിമയ്ക്കു മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും ഉള്ള കോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ പുതിയ നിര്‍ദേശം.നേരത്തെ, ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദങ്ങള്‍ രാജ്യത്ത് ഉയര്‍ന്നിരുന്നു.

INDIANEWS24.COM NEWDELHI

Leave a Reply