728-pixel-x-90-2-learn
728-pixel-x-90
<< >>

സിനിമകള്‍ ബി ക്ലാസ് തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനം

കൊച്ചി: സിനിമാ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന അവസരത്തില്‍ വിതരണക്കാരും നിര്‍മ്മാതാക്കളും ചേര്‍ന്ന് പുതിയ തീരുമാനം കൈക്കൊണ്ടു.ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ എ ക്ലാസ് തിയേറ്ററുകളെ ഒഴിവാക്കി ബിക്ലാസ് തിയേറ്ററുകളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാനാണ് പദ്ധതി.ആഴ്ച്ചയില്‍ ഒന്നു വിതം എന്ന നിലയിലാകും ചിത്രങ്ങള്‍ റിലീസ് ചെയ്യുക.

ജനുവരി 12, 19, 26 തീയതികളിലായി പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യും.ഇതുവഴി നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നഷ്ടം ഒരുപരിധി വരെ മറികടക്കാനാവുമെന്നാണ് കണക്കാക്കുന്നത്.സിനിമകളുടെ ലാഭവിഹിതത്തിന്റെ 50 ശതമാനം തങ്ങള്‍ക്ക് വേണമെന്ന കടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പൂര്‍ണമായും സമ്മര്‍ദ്ദലാക്കുന്ന തീരുമാനമാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തില്‍ ഉയര്‍ന്നിരിക്കുന്നത്.

200 ഓളം തിയറ്ററുകളിലാണ് സിനിമ റിലീസിനെത്തിക്കുക. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍പെട്ട ചില തിയറ്റുകളും റിലീസിന് തയ്യാറായി എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ചേരുന്ന ഫെഡേറേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ എന്തു തീരുമാനമുണ്ടായാലും തങ്ങളുടെ നിലപാടുമായി മുന്നോട്ടുപോകാനാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം.

INDIANEWS24.COM Kochi

Leave a Reply