728-pixel-x-90-2-learn
728-pixel-x-90
<< >>

സിനിമകള്‍ പ്രേക്ഷകരിൽ നിന്ന് അകന്നു കൊണ്ടിരിക്കുകയാണെന്ന് ബാലചന്ദ്രമേനോൻ

bala 2 തിരുവനന്തപുരം:സിനിമകൾ പ്രേക്ഷകരിൽ നിന്ന് അകന്നു കൊണ്ടിരിക്കുകയാണെന്ന് സംവിധായകൻ ബാലചന്ദ്രമേനോൻ പറഞ്ഞു.മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത കാമ്പസ് ചിത്രം ‘എന്നാലും ശരത്തിന്റെ” വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ബാലചന്ദ്രമേനോൻ. bala 2

പുതിയ സംവിധായകരുടെയും പുതുമുഖങ്ങളുടെയും നിരവധി ചിത്രങ്ങളാണ് വർഷംതോറും പ്രദർശനത്തിനെത്തുന്നത്. ഇതിൽ പലരുടേയും പേര് പോലും ശ്രദ്ധിക്കപ്പെടാറില്ല. സിനിമ വെറും ഉല്‍പ്പന്നമായി മാറി. ഇത്രയധികം സിനിമകൾ ഇറങ്ങുന്നതിനാൽ മികച്ച ചിത്രങ്ങൾക്ക് പോലും തിയേറ്ററുകൾ കിട്ടുന്നില്ല. ‘എന്നാലും ശരതിന്റെ” റിലീസിംഗിനായി തിയറ്റേറുകളെ ബന്ധപ്പെട്ടപ്പോഴാണ് ബുദ്ധിമുട്ടുകൾ മനസിലായത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിയേറ്ററുകൾ ഫുള്ളാണ്. ബാക്കി ദിവസങ്ങളിൽ കാലിയടിച്ച് കിടക്കുകയാണെന്നാണ് തിയേറ്ററുടകൾ പറയുന്നത്. നല്ല സിനിമയ്ക്ക് തിയേറ്റർ പ്രദർശനത്തിനുള്ള സാഹചര്യമുണ്ടാകണമെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.bala 2bala 2

 ‘എന്നാലും ശരത്തിലെ” നായകൻ ചാർളി ജോയ്, നായികമാരായ നിത്യ, നിധി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ‘അച്ഛന്റെയും അമ്മയുടേയും ഇഷ്ടതാരമായ ബാലചന്ദ്രൻസാറിന്റെ ചിത്രത്തിൽ ആദ്യം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്” ചാർളി പറഞ്ഞു.കേരളത്തിലാദ്യമായി എസ്. എൽ. സിനിമാസ് ഏരീസ് പ്ളക്സിൽ ‘റെഡ് കാർപ്പറ്റിലാണ്” എന്നാലും ശരത്തിന്റെ ആദ്യ പ്രദർശനം നടന്നത്. തിയേറ്ററിനുള്ളിലെ ചുവപ്പ് പരവതാനിയിൽ സംവിധായകനെയും നടീനടൻമാരെയും സ്വീകരിച്ചു.സിനിമയ്ക്ക് ശേഷം അരമണിക്കൂറോളം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സംവിധായകൻ പ്രേക്ഷകരോട് സംവദിച്ചു. തിയേറ്റർ ഉടമ സോഹൻ റോയിയുടെ നിർദ്ദേശപ്രകാരം ചെറിയ ചിത്രങ്ങൾക്ക് തിയേറ്റർ നൽകി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്ന് ക്രിയേറ്റീവ് ഹെഡ് മുകേഷ് നായർ പറഞ്ഞു.mukesh balachandramenon

INDIANEWS24 TVPM DESKbalachandramenon 1

Leave a Reply