jio 800x100
jio 800x100
728-pixel-x-90
<< >>

സിദ്ധാര്‍ത്ഥ് സംസാരിച്ചു തുടങ്ങി

കൊച്ചി:അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ തനിയെ സംസാരിച്ചു തുടങ്ങി.അമ്മ കെ പി എ സി ലളിതയെ തിരക്കുകയും ചെയ്തു.മരുന്നുകളോട് ശരീരം നന്നായി പ്രതികരിച്ചതിനെ തുടര്‍ന്ന നിലയില്‍ കാര്യമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്.

ചികിത്സിച്ച ഡോക്ടര്‍മാരോടും ആശുപത്രി അധികൃതരോടും സിദ്ധാര്‍ത്ഥ് സംസാരിച്ചു തുടങ്ങിയതായാണ് അറിയാന്‍ കഴിഞ്ഞത്.അപകടത്തിന് തൊട്ട് മുമ്പ് വരെയുള്ള കാര്യങ്ങള്‍ നന്നായി ഒര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.പെട്ടെന്നുണ്ടായ ഇടിയെ തുടര്‍ന്ന് പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല.അമ്മ കെ പി എ സി ലളിതയെ അടുത്തു വിളിപ്പിച്ച് കാണണമെന്ന് ആവശ്യപ്പെട്ടു.

അപകടത്തില്‍ സിദ്ധാര്‍ത്ഥിന് തലയ്‌ക്കെന്നപോലെ കാലിനും കാര്യമായി പരിക്കേറ്റിട്ടുണ്ട്.തുടയെല്ലിന് മൂന്ന് വലിയ പൊട്ടലുകളാണുള്ളത്.ബോധം വീണ്ടെടുക്കുകയും ശരീരം മരുന്നുകളോട് നന്നായി പ്രതികരിക്കുകയും ചെയ്തതിനാല്‍ കാലിന്റെ ശസ്ത്രക്രിയ ശനിയാഴ്ച്ച നടത്താനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.കൈയ്യിലേറ്റ ആഴത്തിലെ മുറിവിനും അന്ന് തന്നെ ശസ്ത്രക്രിയ നടത്തും.

INDIANEWS24.COM Kochi

Leave a Reply